Advertisement
Kerala News
പി.പി. ദിവ്യക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 18, 12:28 pm
Wednesday, 18th December 2024, 5:58 pm

കണ്ണൂർ: പി.പി. ദിവ്യക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ലാ വിട്ട് പോകുന്നതിന് തടസമില്ല. ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കുന്നതിനും തടസമില്ല. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഈ ഉത്തരവ് വന്നത്.

കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയ ഏക പ്രതിയാണ് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ. ഇവർക്ക് കഴിഞ്ഞ മാസം നവംബർ എട്ടിനാണ് ജാമ്യം അനുവദിച്ചത്.

അതിൽ കർശനമായ വ്യവസ്ഥകൾ കോടതി വെച്ചിരുന്നു. കണ്ണൂർ ജില്ലാ വിട്ട് പോകരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകൾ ഉണ്ടസായിരുന്നു.

ഇതിൽ ഇളവ് ആവശ്യപ്പെട്ട് പി.പി. ദിവ്യ സമർപ്പിച്ച അപേക്ഷയിലാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി ഇപ്പോൾ ഇളവുകൾ നൽകിയിരിക്കുന്നത്.

കണ്ണൂർ ജില്ലാ വിട്ട് പോകുന്നതിന് പി.പി ദിവ്യക്ക് കുഴപ്പമില്ല. ജില്ലാ പഞ്ചായത്ത് അംഗമായതിനാൽ ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. നേരത്തെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നായിരുന്നു എന്നാൽ ഇനി അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രം ഹാജരായാൽ മതി.

Content Highlight: P.P. Relaxation in bail conditions for Divya