സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ ബന്ധു ഡോക്ടറെ കത്തികൊണ്ടാക്രമിച്ചു; കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്
national news
സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ ബന്ധു ഡോക്ടറെ കത്തികൊണ്ടാക്രമിച്ചു; കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 7:58 am

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗിയുടെ ബന്ധു ഡോക്ടറെ കത്തിയുപയോഗിച്ച് ആക്രമിച്ചു. ആശുപത്രിക്കകത്ത് നടന്ന തര്‍ക്കത്തിനിടെയാണ് രോഗിയുടെ ബന്ധുവായ ഭൗസാഹെബ് ഡോക്ടറെ ആക്രമിച്ചത്.

ഭൗസാഹെബിന്റെ ബന്ധു നാന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്നു. രോഗിയെ കാണാന്‍ പോയ
ഭൗസാഹെബ് വാര്‍ഡില്‍ ബഹളമുണ്ടാക്കുകയും ഇത് തടയാന്‍ ശ്രമിച്ച ഡോക്ടറെ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് വാര്‍ഡിനുള്ളില്‍ ഇയാള്‍ വഴക്ക് ഉണ്ടാക്കിയപ്പോള്‍ മറ്റ് ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.തര്‍ക്കം രൂക്ഷമായപ്പോഴാണ് ഡോക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇതിനിടെയാണ് പ്രതി ഡോക്ടറെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Relative of Covid-19 patient attacks doctor with knife inside Nanded govt hospital