ചരിത്രത്തില്‍ വ്യക്തിക്കുള്ള പ്രഭാവത്തെ കുറിച്ച് കാര്‍ലൈന്‍ നടത്തുന്ന നീരീക്ഷണത്തെ മുന്‍നിര്‍ത്തി പ്രമുഖ റഷ്യന്‍ ചിന്തകന്‍ ജി.വി പ്ലഹനോവ് പറയുന്നത് ഒരുപക്ഷേ നമ്മുടെ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഇണങ്ങുക മഹാനായ വിപ്ലവകാരി ഷാവേസിന്റെ ജീവിതത്തോടായിരിക്കും. “ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്. അവരാണ് യഥാര്‍ത്ഥ നായകന്മാര്‍. കാലം കരുപ്പിടിപ്പിക്കുകയാണ് അതിന്റെ തലപ്പത്തിരിക്കുന്ന ചരിത്രനായകന്മാരെ.”
എസ്സേയിസ് /കരിവള്ളൂര്‍ മുരളി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ധീരനായകന്‍, ലോകമെങ്ങുമുള്ള സ്വാതന്ത്ര്യപ്പോരാളികളുടെ മനസ്സിലെ പ്രതീക്ഷയുടെ ഉജ്വല രക്തനക്ഷത്രം ഹ്യൂഗോ ഷാവേസിന് വിട.
“മഹാനായ വ്യക്തി മഹാനായിരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിഗതമായ പ്രത്യേകതകള്‍ ചരിത്രസംഭവങ്ങള്‍ക്ക് രൂപം നല്‍കുന്നുവെന്നത് കൊണ്ടല്ല, സമാന്യവും സവിശേഷവുമായ കാരണങ്ങളാല്‍ തന്റെ കാലഘട്ടത്തിലുളവാക്കുന്ന മഹത്തായ സാമൂഹികാവശ്യങ്ങളെ നിറവേറ്റുവാന്‍ തന്നെ ഏറ്റവുമധികം യോഗ്യനാക്കുന്ന പ്രത്യേകതകള്‍ അദ്ദേഹത്തിന് ഉണ്ട് എന്നത് കൊണ്ടാണ്.”
ചരിത്രത്തില്‍ വ്യക്തിക്കുള്ള പ്രഭാവത്തെ കുറിച്ച് കാര്‍ലൈന്‍ നടത്തുന്ന നീരീക്ഷണത്തെ മുന്‍നിര്‍ത്തി പ്രമുഖ റഷ്യന്‍ ചിന്തകന്‍ ജി.വി പ്ലഹനോവ് പറയുന്നത് ഒരുപക്ഷേ നമ്മുടെ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഇണങ്ങുക മഹാനായ വിപ്ലവകാരി ഷാവേസിന്റെ ജീവിതത്തോടായിരിക്കും. “ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്. അവരാണ് യഥാര്‍ത്ഥ നായകന്മാര്‍. കാലം കരുപ്പിടിപ്പിക്കുകയാണ് അതിന്റെ തലപ്പത്തിരിക്കുന്ന ചരിത്രനായകന്മാരെ.”[]
എപ്പോഴും എല്ലാവരും ആവര്‍ത്തിക്കുന്ന ആശയമാണിത്. പക്ഷേ എന്നിട്ടും റഷ്യയ്ക്ക് ലെനിനും ചൈനയ്ക്കും മാവോയും ക്യൂബയ്ക്ക് ചെയും, ഫിഡലും വിയറ്റ്‌നാമിന് ഹോചിമിനും വെനസ്വേലയ്ക്ക് ഷാവേസും ഉണ്ടായി.
ഇനിയും ചരിത്രം സൃഷ്ടിക്കുന്ന മുന്നണിപ്പോരാളികളായ ജനങ്ങളുടെ മുന്നണിയില്‍ കാലത്തിന്റെ സാമൂഹികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ സ്വയം യോഗ്യനാക്കുന്ന സവിശേഷതകളുമായി ഇതുപോലുള്ള വീരനായകന്മാര്‍ ഉയര്‍ന്ന് വരും.
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ തകര്‍ച്ചയും 1991 ലെ സോവിയറ്റ് സോഷ്യലിസ്റ്റ് വന്‍മരത്തിന്റെ കടപുഴകി വീഴ്ച്ചയും സൃഷ്ടിച്ച ഇച്ഛാഭംഗങ്ങളുടേയും പ്രതീക്ഷാരാഹിത്യത്തിന്റേയും അന്തരാളഘട്ടത്തിലാണ് പ്രതിരോധത്തിന്റേയും പ്രത്യാശയുടേയും ഉന്മേഷത്തിന്റേയും സാന്നിധ്യമായി ഷാവേസ് ചരിത്രത്തിലേക്ക് കുതിച്ച് കയറിയെത്തിയത്.
യു.എസ് ഗവണ്‍മെന്റിന്റെ പാവഭരണം നടത്തുന്ന വെനസ്വേലന്‍ പ്രസിഡന്റ് കാര്‍ലോസ് ആന്‍ഡ്രൂസ് പെറസ് നാടിനെ എണ്ണക്കുത്തകള്‍ക്ക് കൊള്ളയടിക്കാനും ഊറ്റിക്കുടിക്കാന്‍ വേണ്ടി വിട്ടുകൊടുത്തിരിക്കുകയായിരുന്നു അക്കാലത്ത്.
ലോകത്തിലെ എണ്ണ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോഴും ഒപകിന്റെ സ്ഥാപകാംഗമായിരുന്നിട്ടും ചൂഷണത്തിനും കൊള്ളയ്ക്കും വിധേയയായി വിളറിയ വെനസ്വേലയില്‍ ജീവിതം ദുരന്തപൂര്‍ണമായിരുന്നു.
പെറസിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കാരക്കാസ് തെരുവുകളിലുയര്‍ന്ന പോരാട്ടത്തിന്റെ കാഹളം, ജീവിതായോധനത്തിനായി സൈന്യത്തിലെത്തിയ ഷാവേസിന്റെ കാതുകളിലുമെത്തി.
സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനും ബദല്‍ മാര്‍ഗമൊന്നുമില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയില്‍ സാമ്രാജ്യത്വത്തെ അതിന്റെ മൂക്കിന്‍ താഴെ നിന്ന് വെല്ലുവിളിച്ച് മനുഷ്യന്റെ ഇച്ഛാശക്തിയുടേയും അപരാജിതമായ ആത്മസാധനത്തിന്റേയും ഉജ്വല പ്രതീകമായി വെനസ്വേല നിന്നു.
ഐ.എം.എഫിന്റെയും വേള്‍ഡ് ബാങ്കിന്റെയും കുറിപ്പടി പ്രകാരം നടത്തുന്ന പെറസ് ഭരണത്തിന്റെ കെടുതികള്‍ക്കെതിരായി 92 ല്‍ ഷാവേസ് നേതൃത്വം നല്‍കിയ പട്ടാളവിപ്ലവം പരാജയപ്പെട്ടെങ്കിലും വെനസ്വേലന്‍ ജനത ബോളിവേറിയന്‍ റവല്യൂഷണറി മൂവ്‌മെന്റിനൊപ്പം നിന്നു. ഷാവേസ് വെനസ്വേലയുടെ എക്കാലത്തേയും മഹാനായ നായകനായി.
ബ്യൂണസ് അയേഴ്‌സ് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ ആല്‍ബര്‍ട്ടോ ഗ്രാനഡോസിനൊപ്പം ഏണസ്റ്റോ ചെഗുവേര നടത്തിയ മോട്ടോര്‍സൈക്കിള്‍ യാത്രയില്‍ അദ്ദേഹം ദീര്‍ഘകാലം താമസിച്ചത് വെനസ്വേലയിലെ കാരക്കസിലെ കുഷ്ഠരോഗാശുപത്രിയിലായിരുന്നു.
ചെയുടെ ഇരട്ട സഹോദരന്‍ എന്ന് വിളിപ്പേരുള്ള മഹാനായ ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്‌ട്രോയുമായുള്ള സമാനതയില്ലാത്ത സൗഹൃദം ഹ്യൂഗോ ഷാവേസിനെ അടിമുടി പുതുക്കിപ്പണിതു.
ഇനിയും ചരിത്രം സൃഷ്ടിക്കുന്ന മുന്നണിപ്പോരാളികളായ ജനങ്ങളുടെ മുന്നണിയില്‍ കാലത്തിന്റെ സാമൂഹികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ സ്വയം യോഗ്യനാക്കുന്ന സവിശേഷതകളുമായി ഇതുപോലുള്ള വീരനായകന്മാര്‍ ഉയര്‍ന്ന് വരും.
92ലെ ഷാവേസ് നേതൃത്വം നല്‍കിയ സൈനിക വിപ്ലവം അതിന് മുമ്പ് വെനസ്വേലന്‍ പട്ടാളത്തിലെ ഒരു മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പ് നടത്തിയ ആഭ്യന്തരകലാപത്തിന്റെ തുടര്‍ച്ചയായിരുന്നു. പുര്‍ണമായും തകര്‍ക്കപ്പെട്ട ആ കലാപത്തിനിടയില്‍ വെടിയേറ്റ് ചിതറിത്തകര്‍ന്ന ഒരു പട്ടാളവണ്ടിയില്‍ നിന്ന് കിട്ടിയ പാതി കരിഞ്ഞ മാര്‍ക്‌സിസ്റ്റ് ക്ലാസിക്കുകള്‍ മുഴുവന്‍ മന:പാഠമാക്കുകയായിരുന്നു ഷാവേസ്.
സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയും ആഗോളീകരണത്തിന്റെ കുതിപ്പും മൂലധനത്തിന്റെ സ്വതന്ത്ര സഞ്ചാരത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അപ്രമാദിത്വത്തിനും വഴി തെളിച്ചപ്പോള്‍ പേരും കൊടിയും ഉപേക്ഷിച്ച് ഊരിവിട്ട സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ്പാര്‍ട്ടികളും തങ്ങളുടെ മണ്ണും പ്രത്യയശാസ്ത്രത്തിന്റെ വയലുകളും മൂലധനത്തിന്റെ ഇടത്താവളമൊരുക്കുന്നതിന് വിട്ട്‌കൊടുത്ത് അതിന്റെ പറ്റുപണം കൊണ്ട് സാമ്പത്തിക വളര്‍ച്ചാക്കണക്ക് പറഞ്ഞ് മേനിനടിച്ച സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കുമിടക്ക്, മുതലാളിത്തത്തിന്റെ ഇരമ്പിക്കയറുന്ന മഹാ സാഗരത്തില്‍ നിന്നും ഇഴഞ്ഞുകയറുന്ന മുതലകളെ പോലെ അന്താരാഷ്ട്ര സാമ്പത്തിക ഭീമന്മാര്‍ ദേശരാഷ്ട്രങ്ങളുടെ സ്വാശ്രയത്തിന്റെയും, സ്വാതന്ത്രത്തിന്റേയും ഇളം കാലുകള്‍ കടിച്ചെടുത്ത് കടന്നുകളയുമ്പോഴും ചെറുത്തുനില്‍പ്പിന്റെ ചെറുദ്വീപായി നിലകൊള്ളുകയായിരുന്നു ഫിഡലിന്റെ ക്യൂബ. സോഷ്യലിസമാണ് എന്റെ പാത എന്ന് ഉറക്കെ വിളിച്ച് പറയുന്ന ഒരു ഭരണാധികാരിയുടെ കൈത്തലം കൂടി ക്യൂബയുടെ നേര്‍ക്ക് നീളുകയായിരുന്നു. 1998ല്‍ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായ തിരഞ്ഞെടുക്കപ്പെട്ട ഷാവേസിലൂടെ.
അടുത്ത പേജില്‍ തുടരുന്നു
2006 സെപ്റ്റംബര്‍ മാസത്തില്‍ ഐക്യരാഷ്ട്ര സഭയുടെ അകത്തളത്തില്‍ കോളിളക്കം സൃഷ്ടിച്ച വാക്കുകള്‍ കേട്ട് ലോകനേതാക്കല്‍ നടുങ്ങി. ഐക്യരാഷ്ട്ര സഭയില്‍ ചെന്ന് അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ച് ഇങ്ങനെ പറയാന്‍ ഒരാള്‍ക്കേ ധൈര്യമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഷാവേസ് എന്ന മഹാനായ ജനനേതാവിന്റെ പതനം മാത്രമല്ല മരണവും അവരെല്ലാം ആഗ്രഹിച്ചു. ഒരുപക്ഷേ, ഷാവേസിനോടൊപ്പം വെനസ്വേലയിലെ ബൊളിവേറിയന്‍ വിപ്ലവത്തേയും കുഴിച്ച് മൂടാമെന്ന് അവര്‍ കരുതുന്നുണ്ടാകണം.
ലോകത്തെ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമായ വെനസ്വേല എണ്ണകുത്തക കമ്പനികളെ മുഴുവന്‍ ദേശസാല്‍ക്കരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിര്‍മാണം എന്നീ മേഖലകളിലേക്ക് എണ്ണവ്യാപാരത്തിലൂടെ ആര്‍ജിച്ച വരുമാനം മുഴുവന്‍ ചെലവഴിച്ചു.[]
ദാരിദ്ര്യം 49 ശതമാനം പേര്‍ക്കുണ്ടായിരുന്നത് നേര്‍പകുതിയാക്കി കുറച്ച്‌കൊണ്ടുവന്നു. വെനസ്വേലയാകെ ലക്ഷക്കണക്കിന് സഹകരസംഘങ്ങളുണ്ടാക്കി. സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനും ബദല്‍ മാര്‍ഗമൊന്നുമില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയില്‍ സാമ്രാജ്യത്വത്തെ അതിന്റെ മൂക്കിന്‍ താഴെ നിന്ന് വെല്ലുവിളിച്ച് മനുഷ്യന്റെ ഇച്ഛാശക്തിയുടേയും അപരാജിതമായ ആത്മസാധനത്തിന്റേയും ഉജ്വല പ്രതീകമായി വെനസ്വേല നിന്നു.
“ചെകുത്താന്‍ ഇവിടെയുണ്ട്. അത് ഇന്നലെ ഇവിടെ വന്നിരുന്നു. ഇന്ന് അത് അമേരിക്കയിലുണ്ട്. പക്ഷേ ഇപ്പോഴും ആ വെടിമരുന്നിന്റെ ഗന്ധം ഇവിടെ തളം കെട്ടി നില്‍ക്കുന്നുണ്ട്. ഇന്നലെ ഇവിടെ അമേരിക്കന്‍ പ്രസിഡന്റുണ്ടായിരുന്നു. അദ്ദേഹത്തെ തന്നെയാണ് ഞാന്‍ ചെകുത്താന്‍ എന്ന് വിളിച്ചത്. ഈ ലോകം തനിക്ക് തീറെഴുതിക്കിട്ടിയ പോലെയാണ് അയാള്‍ സംസാരിച്ചത്.”
2006 സെപ്റ്റംബര്‍ മാസത്തില്‍ ഐക്യരാഷ്ട്ര സഭയുടെ അകത്തളത്തില്‍ കോളിളക്കം സൃഷ്ടിച്ച വാക്കുകള്‍ കേട്ട് ലോകനേതാക്കല്‍ നടുങ്ങി. ഐക്യരാഷ്ട്ര സഭയില്‍ ചെന്ന് അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ച് ഇങ്ങനെ പറയാന്‍ ഒരാള്‍ക്കേ ധൈര്യമുണ്ടായിരുന്നുള്ളൂ. അതാണ് ഷാവേസ്. അതുകൊണ്ട് ഷാവേസ് എന്ന മഹാനായ ജനനേതാവിന്റെ പതനം മാത്രമല്ല മരണവും അവരെല്ലാം ആഗ്രഹിച്ചു. ഒരുപക്ഷേ, ഷാവേസിനോടൊപ്പം വെനസ്വേലയിലെ ബൊളിവേറിയന്‍ വിപ്ലവത്തേയും കുഴിച്ച് മൂടാമെന്ന് അവര്‍ കരുതുന്നുണ്ടാകണം. 2002 ല്‍ അമേരിക്കന്‍ പിന്തുണയോടെ വെനസ്വേല വലതുപക്ഷം നടത്തിയ പട്ടാള അട്ടിമറി പക്ഷേ 42 മണിക്കൂറിനുള്ളില്‍ ജനങ്ങളുടെ ശക്തമായ ചെറുത്ത് നില്‍പ്പിലൂടെ തടഞ്ഞ് നിര്‍ത്തി.
“ചെകുത്താന്‍ ഇവിടെയുണ്ട്. അത് ഇന്നലെ ഇവിടെ വന്നിരുന്നു. ഇന്ന് അത് അമേരിക്കയിലുണ്ട്. പക്ഷേ ഇപ്പോഴും ആ വെടിമരുന്നിന്റെ ഗന്ധം ഇവിടെ തളം കെട്ടി നില്‍ക്കുന്നുണ്ട്. ഇന്നലെ ഇവിടെ അമേരിക്കന്‍ പ്രസിഡന്റുണ്ടായിരുന്നു. അദ്ദേഹത്തെ തന്നെയാണ് ഞാന്‍ ചെകുത്താന്‍ എന്ന് വിളിച്ചത്. ഈ ലോകം തനിക്ക് തീറെഴുതിക്കിട്ടിയ പോലെയാണ് അയാള്‍ സംസാരിച്ചത്.”
ചെയും ഫിഡലും തമ്മിലുണ്ടായിരുന്ന ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ സൗഹൃദം പോലെ തന്നെയായിരുന്നു ഫിഡലും ഷാവേസും തമ്മിലുണ്ടായിരുന്നത്. ഫിഡല്‍ തനിക്ക് പതൃതുല്യനാണെന്ന് ഷാവേസും തന്റെ ഉറ്റ സുഹൃത്താണെന്ന് ഫിഡലും പറഞ്ഞു.
മനുഷ്യന്‍ അതിദീര്‍ഘ പോരാട്ടങ്ങളിലൂടെ നേടിയ ജീവിതവ്യവസ്ഥകള്‍ പതിമൂന്നാം മണിക്കൂറില്‍ അട്ടിമറിക്കപ്പെടുന്ന കാഴ്ച്ചകളാണെങ്ങും. ആശ്വസിക്കാന്‍ ഏറെയൊന്നുമില്ലാത്ത ഒരു കാലത്തിന്റെ പ്രതീക്ഷയും ഊര്‍ജസ്രോതസ്സുമായിരുന്നു ഷാവേസ്.
ജനങ്ങളും നേതാവും തമ്മിലുള്ള ബന്ധം എന്തായിരിക്കണമെന്നും ജനങ്ങള്‍ക്ക് അവരുടെ നായകന്‍ എന്തായിത്തീരണമെന്നും ഷാവേസ് തന്റെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി. മുലയൂട്ടുന്ന ഒരു അമ്മയുടെ മുതുകത്ത് കൈവച്ച് പ്രസിഡന്റ് ഷാവേസ് സംസാരിക്കുന്ന ഒരു ചിത്രമുണ്ട്.
മാതൃത്വത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതൊടൊപ്പം ഒരു ചിത്രം ജനങ്ങളും അവരില്‍ നിന്ന് ഉയര്‍ന്ന് വരുന്ന നേതൃത്വവും എന്ന വലിയ ആദര്‍ശത്തെക്കൂടി വെളിപ്പെടുത്തുന്നു. ദൈവത്തോട് സംസാരിക്കുമ്പോള്‍ പോലും മാറത്ത് കിടക്കുന്ന കുഞ്ഞിനെ മുലയൂട്ടാമെന്ന അമ്മയുടെ ആത്മവിശ്വാസത്തിന്റെ ആവിഷ്‌കാരം കൂടിയാണത്.
രണ്ടാം തവണ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തതിന് ശേഷം 2012 ഡിസംബറില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അനസ്‌തേഷ്യ വിട്ട് തുടങ്ങി ബോധം തെളിയുമ്പോള്‍ ഷാവേസ് ആദ്യം ചോദിച്ചത് എന്റെ ജനങ്ങള്‍ക്ക് സുഖമല്ലേ എന്നായിരുന്നു. ഹവാനയില്‍ നിന്ന് കാരക്കസിലെത്തിയ ശേഷം പള്ളിയില്‍ വിശുദ്ധ കുര്‍ബാന അഭ്യര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു,
” ദൈവമേ, നിന്റെ മുള്‍ക്കിരീടം എനിക്ക് തരിക
എന്റെ രക്തമൊഴുകട്ടെ.
എങ്കിലും എനിക്ക് ജീവിതം തിരികേ തരൂ..
അത് എത്ര വേദനാനിര്‍ഭരമാണെങ്കിലും
എനിക്ക് കുറച്ച് നേരം കൂടി തരൂ…
ചൂഷിതരായ ഈ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി
എനിക്കൊരുപാട് ചെയ്യാനുണ്ട്.”
ലോകത്ത് ഇന്ന് വരെ ദൈവം കേട്ടതില്‍ വെച്ചേറ്റവും മഹത്തായ പ്രാര്‍ത്ഥന ഒരുപക്ഷേ ഇതായിരിക്കാം. മനസ്സില്‍ കവിതയുണ്ടെങ്കിലേ സ്വപ്‌നം കാണാനാവൂ. സ്വപ്‌നം കാണുന്നവര്‍ക്കേ യാഥാര്‍ത്ഥ്യങ്ങളെ നിര്‍മ്മിക്കാനാവൂ.
ഷാവേസ് മനുഷ്യത്വത്തിന്റെ മഹാകാവ്യം രചിക്കുകയായിരുന്നു. ശിശു സഹജമായ മുഖവും ചുവപ്പ് വസ്ത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഉന്മിഷത്തായ രൂപവും ഇനി ലോകത്തിന് കാണാനാവില്ല. പക്ഷേ, ലാറ്റിനമേരിക്കന്‍ ആകാശങ്ങളില്‍ ഒരു നക്ഷത്രം കണ്ണിമയ്ക്കാതെ കാവലിരിക്കുന്നുണ്ട്. നിന്ദിതര്‍ക്കും പീഡിതര്‍ക്കും ദു:ഖിതര്‍ക്കുമായി സ്വയം സമര്‍പ്പിച്ച ഹ്യൂഗോ ഷാവേസ് എന്ന മഹത്തായ ആശയം.
റെഡ് സല്യൂട്ട് ഷാവേസ്.