പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാം: പി.ജെ. കുര്യന്‍
Kerala
പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാം: പി.ജെ. കുര്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd June 2018, 1:30 pm

തിരുവനന്തപുരം: തനിക്കെതിരായി പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളെ മാനിക്കുന്നെന്നും യുവാക്കളുടെ അവസരത്തിന് തടസം നില്‍ക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍. ചെങ്ങന്നൂരിലേത് വലിയ തോല്‍വിയാണെന്നും കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്‍ക്കാം.”

നേരത്തെ പി.ജെ കുര്യനെതിരെ കോണ്‍ഗ്രസിലെ യുവനേതാക്കളായ ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, ഹൈബി ഈഡന്‍, റോജി എം.ജോണ്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുര്യന്റെ പ്രതികരണം.

ALSO READ:  മരിച്ചവര്‍ക്കും ഡ്രൈവിങ്ങ് ലൈസന്‍സ്: മഥുരയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

മരണംവരെ എം.എല്‍.എയോ എം.പിയോ ആയി തുടരണമെന്നുള്ളവരാണ് കോണ്‍ഗ്രസിന്റെ ശാപമെന്നായിരുന്നു അങ്കമാലി എം.എല്‍.എയായ റോജി എം.ജോണിന്റെ പരാമര്‍ശം. എ.ഐ.സി.സി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് പി.ജെ. കുര്യനെപ്പോലെയുള്ള നേതാക്കള്‍ സ്ഥാനമൊഴിയണമെന്നും റോജി എം.ജോണ്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. നേതാക്കളുടെ കണ്‍സോര്‍ഷ്യമായി പാര്‍ട്ടി മാറിയെന്നും ഹൈബി പറഞ്ഞു.

രാജ്യസഭയിലേക്ക് പുതുമുഖത്തെ അയക്കണമെന്ന് കെ. സുധാകരനും പറഞ്ഞിരുന്നു.

WATCH THIS VIDEO: