Regional Cancer Centre
ആര്‍.സി.സിയിലെ എയ്ഡ്‌സ് ബാധ; തെറ്റാണെന്ന് തെളിഞ്ഞാല്‍ ശിക്ഷയുണ്ടാകുമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 16, 01:30 pm
Saturday, 16th December 2017, 7:00 pm

തിരുവനന്തപുരം: ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് എയ്ഡ്‌സ് ബാധിച്ചുവെന്ന ആരോപണം തെറ്റാണെങ്കില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് കോടതി. കുട്ടിയുടെ അച്ഛന്‍ നല്‍കിയ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

നേരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നും രക്തം സ്വീകരിച്ചതു വഴി എയ്ഡ്സ് ബാധയുണ്ടായെന്ന ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് എയ്ഡ്സ് ഇല്ലെന്ന് കണ്ടെത്തി.

ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് വരാനിരിക്കുകയാണ്. ദല്‍ഹിയിലെ നാഷണല്‍ ലാബിലാണ് റിപ്പോര്‍ട്ട് ഉള്ളത്.

റിപ്പോര്‍ട്ടില്‍ കുട്ടിക്ക് എയ്ഡ്‌സ് ബാധയില്ലെന്ന തെളിഞ്ഞാല്‍ ഇക്കാര്യം പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന ശിക്ഷ ലഭിക്കുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.