ഐ.സി.സി ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെ 84 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ത്തത്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 15.2 ഓവറില്‍ 75 റണ്‍സിന് പുറത്താവുകയായിരുന്നു.
Well played, @ACBofficials
Our focus shifts to Game 2 against @windiescricket in Trinidad on Thursday (NZT). Catch up on all scores | https://t.co/pcI2SDQIzS📲#T20WorldCup #CricketNation pic.twitter.com/U6Z1pRUSzx
— BLACKCAPS (@BLACKCAPS) June 8, 2024
അഫ്ഗാന്‍ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസല്ലാഖ് ഫാറൂഖി എന്നിവര്‍ നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ കിവീസ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഫ്ഗാന്‍ നായകന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. മറുഭാഗത്ത് 3.2 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കികൊണ്ടാണ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തിയത്.
The skipper @RashidKhan_19 returned with incredible numbers of 4/17 to his name against New Zealand. These are the best bowling figures by a captain in #T20WorldCup history. 👏#AfghanAtalan | #T20WorldCup | #AFGvNZ | #GloriousNationVictoriousTeam pic.twitter.com/O9SsuSiBhJ
— Afghanistan Cricket Board (@ACBofficials) June 8, 2024
മറ്റ് ടീമുകള്‍ക്ക് വലിയ ഭീഷണിയുയര്‍ത്തി ലോകകപ്പില്‍ മുന്‍ നിരയിലേക്ക് അടിച്ച് കേറി വരുകയാണ് അഫ്ഗാന്‍ പട. ബൗളിങ്ങിലും ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും മികവ് പുലര്‍ത്തിയാണ് ടീമിന്റെ കുതിപ്പ്. ഇതോടെ കിവീസിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ലോകകപ്പിലെ ചരിത്രം തിരുത്തിക്കൊണ്ട് വമ്പന്‍ റെക്കോഡാണിപ്പോള്‍ തൂക്കിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാകാനാണ് താരത്തിന് സാധിച്ചത്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍, വര്‍ഷം
റാഷിദ് ഖാന്‍ – 4/17 – 2024
ഡാനിയല്‍ വെട്ടോറി – 4/20 – 2007
സീഷന്‍ മഖ്‌സൂദ് – 4/20 – 2021
സ്റ്റുവര്‍ട്ട് ബ്രോഡ് – 3/24 – 2014
കരുത്തുറ്റ ഓപ്പണര്‍മാരായ റഹ്‌മാമുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാന്‍ മികച്ച സ്‌കോറിലേക്ക് എത്തിയത്. 56 പന്തില്‍ അഞ്ച് വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടെ 80 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. 142.86 എന്ന മികച്ച എക്കണോമിയിലാണ് താരം ബാറ്റ് വീശിയത്. 41 പന്തില്‍ 44 റണ്‍സാണ് ഇബ്രാഹിം സദ്രാന്‍ നേടിയത്.
ജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് നാലു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. അതേസമയം തോല്‍വിയോടെ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് കിവീസ്.
ജൂണ്‍ 13ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. അതേസമയം ജൂണ്‍ 14 നടക്കുന്ന മത്സരത്തില്‍ പാപ്പുവാ ന്യൂ ഗ്വിനിയയാണ് അഫ്ഗാന്റെ എതിരാളികള്‍.
Content Highlight: Rashid Khan In Great Record Achievement In t20 world Cup