Film News
ഞങ്ങളുടെ കുഞ്ഞിന് ആലിയയുടെ സ്വഭാവം കിട്ടരുതേ എന്നാണ് ആഗ്രഹം: രണ്‍ബീര്‍ കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 08, 02:32 am
Wednesday, 8th March 2023, 8:02 am

മകള്‍ റാഹയെ പറ്റി മനസ് തുറക്കുകയാണ് രണ്‍ബീര്‍ കപൂര്‍. റാഹയെ കാണാന്‍ ആലിയയെ പോലെയിരിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ അവളുടെ സ്വഭാവം കുഞ്ഞിന് വേണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു. ആലിയ ഒരുപാട് സംസാരിക്കുന്ന ആളാണെന്നും അങ്ങനെയുള്ള രണ്ട് പെണ്ണുങ്ങള്‍ ഒരു വീട്ടിലുള്ളത് തനിക്ക് വലിയ ടാസ്‌ക്കായിരിക്കുമെന്നും ഗുഡ്‌ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞു.

‘റാഹ എന്റെ കണ്ണുകളിലേക്ക് നോക്കി ചിരിക്കും. അത് ഒരു മാജിക്കാണ്. അത് ഒരു കുഞ്ഞിന്റെ ഗോള്‍ഡന്‍ പിരിയഡാണ്. കുടുംബത്തിലെ പലരും വന്ന് കുഞ്ഞിനെ നോക്കി പല കാര്യങ്ങളാണ് പറയുന്നത്. ചിലര്‍ പറയും അവള്‍ എന്നെ പോലെയാണെന്ന്. ചിലര്‍ പറയും ആലിയയെ പോലെയാണെന്ന്. അങ്ങനെ പലതും പറയും. കുറച്ച് മാസങ്ങള്‍ കൂടി കാത്തിരുന്നിട്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാമെന്നാണ് കരുതുന്നത്.

കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ആലിയയെ പോലെയിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു. അപ്പോള്‍ കാണാന്‍ ഭംഗിയുണ്ടാവും. എന്നാല്‍ എന്റെ സ്വഭാവം കിട്ടിയാല്‍ മതി. ആലിയയുടെ വേണ്ട. ആലിയ വളരെ ലൗഡായ ആളാണ്. ഒരുപാട് സംസാരിക്കും. സംസാരിക്കുന്ന രണ്ട് പെണ്ണുങ്ങള്‍ വന്നാല്‍ അത് എനിക്ക് വലിയ ടാസ്‌കാവും. റാഹ എന്നെ പോലെ ക്വയറ്റ് ആയിരിക്കണമെന്നാണ് ആഗ്രഹം. അപ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ആലിയയെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റും,’ രണ്‍ബീര്‍ പറഞ്ഞു.

കഴിഞ്ഞ നവംബര്‍ ആറിനാണ് രണ്‍ബീറിനും ആലിയക്കും കുഞ്ഞ് പിറന്നത്. ആലിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
തൂ ജൂതി മെയ്ന്‍ മക്കാറാണ് രണ്‍ബീറിന്റെ പുതിയ ചിത്രം. ശ്രദ്ധ കപൂര്‍ നായികയായ ചിത്രം മാര്‍ച്ച് എട്ടിന് റിലീസ് ചെയ്തു. ലവ് രഞ്ജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഭവ് സിങ് ബസ്സി, അജയ് ദേവ്ഗണ്‍, ഡിംപിള്‍ കപാഡിയ, ഡി.ജെ. വൈറസ്, ബോണി കപൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: ranbir kapoor about doughter raha and alia bhatt