Entertainment
'എൻ്റെ ശത്രുവാണ് സൂക്ഷിക്കണം' എന്നായിരുന്നു പൃഥ്വി പറഞ്ഞുകൊടുത്തത്: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 04, 07:12 am
Friday, 4th April 2025, 12:42 pm

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിലൊന്നായി മാറാൻ പോകുകയാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധായം ചെയ്ത ചിത്രം 250 കോടിയും പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദീപക് ദേവ് സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിലെ എമ്പുരാനെ എന്ന പാട്ടിലെ കുട്ടിയുടെ ശബ്ദം പൃഥ്വിരാജിൻ്റെ മകളായ അലംകൃതയുടേതായിരുന്നു.

ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സംഗീതസംവിധായകൻ ദീപക് ദേവ്.

അലംകൃത പാടുമ്പോൾ പൃഥ്വിരാജ് ഒഡീഷയിലായിരുന്നുവെന്നും സൂമിൽ (വീഡിയോ കോൾ) വന്നിട്ട് മോളോട് ഇതാണ് ദീപക് ദേവെന്നും എൻ്റെ ശത്രുവാണ് സൂക്ഷിക്കണമെന്ന് പറഞ്ഞുവെന്നും പറയുകയാണ് ദീപക് ദേവ്. താൻ പൃഥ്വിയോട് ചതിക്കല്ലേ എന്ന് പറഞ്ഞുവെന്നും പക്ഷെ അലംകൃത പാടിയപ്പോൾ നന്നായിരുന്നുവെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.

ഒർജിനൽസിനോട് സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

‘അലംകൃത പാടുമ്പോൾ അച്ഛൻ ഒഡീഷയിലായിരുന്നു. അതിലെ ഏറ്റവും വലിയ രസം എന്താണെന്ന് അറിയാമൊ? ഫസ്റ്റ് മോള് വന്നു, വന്ന് കഴിഞ്ഞിട്ട് ഞങ്ങൾ മൂന്നു പേരും ഒരു വിൻഡോയിൽ വന്നു. അപ്പോൾ കൊച്ചിനെ ആദ്യം കംഫർട്ട് ആക്കണമല്ലോ, കുട്ടികളല്ലേ? ആദ്യം തന്നെ മ്യൂസിക് ഡയറക്ടർ എന്ന് പറഞ്ഞ് നിന്നാൽ പേടിച്ച് പോകില്ലേ…

അപ്പോൾ ഞാൻ ‘ഹൌ ആർ യു, മോൾ എവിടെയാണ് താമസിക്കുന്നത്, ഏത് സ്കൂളിലാണ് പഠിക്കുന്നത്’ എന്നൊക്കെ ചോദിച്ചു. ആ സമയത്ത് അപ്പൻ ഇടയ്ക്ക് കേറി വന്നിട്ട് പറയുവാണ് ‘ആലി ദിസ് ഈസ് ദീപക് ദേവ്. ഹി ഈസ് ദി മ്യൂസിക് ഡയറക്ടർ. ഹി ഈസ് മൈ എനിമി. ബി കെയർഫുൾ’ (ആലി ഇതാണ് ദീപക് ദേവ്. മ്യൂസിക് ഡയറക്ടർ. അവൻ എൻ്റെ ശത്രുവാണ്, അതുകൊണ്ട് ശ്രദ്ധിക്കണം) എന്ന്.

അതുപറയുമ്പോൾ കൊച്ച് എന്നെയിങ്ങനെ നോക്കുവാണ്. അപ്പോൾ ഞാൻ പൃഥ്വിയോട് പറഞ്ഞു ചതിക്കല്ലേ എന്ന്. ആദ്യമായിട്ട് കാണുമ്പോൾ തന്നെ ഇത് പറഞ്ഞിട്ടാണ് കുട്ടിക്ക് എന്നെ പരിചയപ്പെടുത്തുന്നത്. അപ്പോൾ ഞാൻ വിചാരിച്ചു ഇനി ഈ കുട്ടി എങ്ങനെ പാട്ട് പഠിക്കുമെന്ന്. പക്ഷെ നല്ല സ്വീറ്റ് ആയിരുന്നു,’ ദീപക് ദേവ് പറയുന്നു.

Content Highlight: Prithvi Told Her ‘He Is My Enemy, Be Careful’ Says Deepak Dev