മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രമ്യ നമ്പീശന്‍. ബാലതാരമായാണ് നടി സിനിമയിലെത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് രമ്യ നായികയായി അരങ്ങേറിയത്.
പിന്നീട് മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ രമ്യ നമ്പീശന് സാധിച്ചു. നടന്‍ വിജയ് സേതുപതിയോടൊപ്പം ഇതുവരെ മൂന്ന് തമിഴ് സിനിമകളില്‍ അഭിനയിക്കാന്‍ രമ്യ നമ്പീശന് കഴിഞ്ഞിരുന്നു.
ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതിയെ കുറിച്ച് പറയുകയാണ് നടി. അദ്ദേഹം നല്ലൊരു അഭിനേതാവും വ്യക്തിയുമാണെന്നാണ് രമ്യ പറയുന്നത്.
വിജയ് സേതുപതിയോടൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയത്തിന്റെ ടെക്നിക്കുകള്‍ ധാരാളം മനസിലാക്കാനാവുമെന്നും നടി പറഞ്ഞു. ഒപ്പം അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകള്‍ക്ക് അദ്ദേഹം ഐഡന്റിറ്റി ഉണ്ടാക്കിക്കൊടുക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മാത്രമല്ല, ആരോട് ചോദിച്ചാലും വിജയ് സേതുപതി നല്ലൊരു അഭിനേതാവും വ്യക്തിയുമാണെന്നേ പറയുകയുള്ളൂ. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയത്തിന്റെ ടെക്നിക്കുകള്‍ ധാരാളം മനസിലാക്കാനാവും.
അദ്ദേഹം തന്നോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് അഭിനയത്തിന്റെ ചില ടിപ്സുകള്‍ നല്‍കും. ഒപ്പം അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകള്‍ക്ക് അദ്ദേഹം ഐഡന്റിറ്റി ഉണ്ടാക്കിക്കൊടുക്കും.
ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയുണ്ട്. നല്ല നടന്‍ മാത്രമല്ല, നല്ല മനുഷ്യന്‍ കൂടെയാണ് അദ്ദേഹം,’ രമ്യ നമ്പീശന്‍ പറഞ്ഞു.
Content Highlight: Ramya Nambeesan Says She Have Good Chemistry With Vijay Sethupathi