ന്യൂദല്‍ഹി: ജെ.എന്‍.യുവിന്റെ പേര് മാറ്റി പ്രധാനമന്ത്രിയുടെ പേര് നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പി എം.പി ഹന്‍സ് രാജിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. ജെ.എന്‍.യുവിന്റെ പേര് മാറ്റിയതിന് ശേഷം അടുത്തത് ഇന്ത്യാ ഗേറ്റായിരിക്കുമോ എന്നാണ് രജ്ദീപ് സര്‍ദേശായി ചോദിച്ചത്.
BJP MP Hans Raj Hans: JNU should be renamed as MNU, Modi Narendra University.. maybe India Gate next? ?https://t.co/3Goj9lPZ8t
— Rajdeep Sardesai (@sardesairajdeep) August 18, 2019
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)യുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണമെന്നായിരുന്നു ദല്‍ഹി ബി.ജെ.പി എംപി ഹന്‍സ് രാജ് ഹന്‍സ് പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹന്‍സ് രാജ് ഇക്കാര്യം സൂചിപ്പിച്ചത്.