'ഹിന്ദി നല്ല ഭാഷത്തന്നെ, പക്ഷെ രാഷ്ട്രഭാഷ ആക്കിയത് തെറ്റ്': രാജ് താക്കറെ
national news
'ഹിന്ദി നല്ല ഭാഷത്തന്നെ, പക്ഷെ രാഷ്ട്രഭാഷ ആക്കിയത് തെറ്റ്': രാജ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 8:09 pm

മുംബൈ: ഹിന്ദി വളരെ മനോഹരമായ ഒരു ഭാഷയാണെന്നും എന്നാൽ അതൊരിക്കലും രാഷ്ട്രഭാഷ ആക്കേണ്ടിയിരുന്നില്ലെന്നും മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ഹിന്ദി രാഷ്ട്രഭാഷയാക്കിയത് തെറ്റായ പ്രവർത്തിയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ പലതരം ഭാഷകളുണ്ട്, എന്നാൽ ആ ഭാഷകളെയൊന്നും കണക്കിലെടുക്കാതെ ഹിന്ദിക്ക് മാത്രം പ്രാമുഖ്യം നൽകാൻ പാടില്ല. അദ്ദേഹം പറഞ്ഞു.

Also Read എണ്ണവില ഉയരുന്നു; ഉത്പാദനം കൂട്ടി അമേരിക്ക

തമിഴ്, മറാത്തി, ഗുജറാത്തി തുടങ്ങി വിപുലമായ ഭാഷാസമ്പത്ത് ഈ രാജ്യത്തിനുണ്ട്. മുംബൈയിലെ കാന്തിവലിയിൽ നടന്ന വടക്കേ ഇന്ത്യക്കാരുടെ കൂട്ടായ്മ ആയ “ഉത്തർ ഭാരതീയ മഹാപഞ്ചായത്ത്” സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

“ഉത്തർ ഭാരതീയ മഹാപഞ്ചായത്തി”ന്റെ പരിപാടിയിൽ താക്കറെ പങ്കെടുക്കാൻ തീരുമാനിച്ചത് അത്ഭുതത്തോടെയാണ് മുംബൈ രാഷ്ട്രീയരംഗം വീക്ഷിച്ചത്. മഹാരാഷ്ട്രക്കാരുടെ ആവശ്യങ്ങൾക്കും മറാത്തി ഭാഷയ്ക്കും വേണ്ടി മാത്രം സംസാരിക്കുന്ന, പുറത്തുനിന്നുള്ളവരെ അവഗണിക്കുന്ന നേതാവായാണ് താക്കറെ അറിയപ്പെടുന്നത്.

Also Read ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും; പ്രക്ഷോഭം ശക്തമാകുന്നു;

“എം.എൻ.എസ്സിനെക്കുറിച്ച് വടക്കേ ഇന്ത്യക്കാർക്ക് ഒരുപാട് മുൻധാരണകൾ ഉണ്ട്. അത് മാറ്റാനാണ് താക്കറെജി ഇന്നിവിടെ ഈ പരിപാടിയിൽ പങ്കെടുത്തത്. എം.എൻ.എസ് പാർട്ടി വക്താക്കൾ പറഞ്ഞു.