മതഭ്രാന്ത് കൊണ്ട് അന്ധരായവര്‍ അങ്ങനെ പലതും പറയും, അവര്‍ക്ക് ഒരു ചുക്കുമറിയില്ല; അഭിജിത് ബാനര്‍ജിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
national news
മതഭ്രാന്ത് കൊണ്ട് അന്ധരായവര്‍ അങ്ങനെ പലതും പറയും, അവര്‍ക്ക് ഒരു ചുക്കുമറിയില്ല; അഭിജിത് ബാനര്‍ജിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 12:32 pm

കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് എന്നാണ് അഭിജിതിനെ പിന്തുണച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്.

‘പ്രിയ ബാനര്‍ജീ, ഈ വിദ്വേഷം കൊണ്ട് അന്ധരായ മതഭ്രാന്തന്മാര്‍ക്ക് എന്താണ് പ്രൊഫഷണലിസം എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. ദശാബ്ദങ്ങളെടുത്തുപോലും നിങ്ങള്‍ക്കത് അവരോട് വിശദീകരിക്കാന്‍ പറ്റില്ല.

കോടിക്കണക്കിന് ഇന്ത്യക്കാര്‍ നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുകയാണെന്നത് മാത്രമോര്‍ക്കുക’, രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

പീയൂഷ് ഗോയല്‍ തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തതെന്ന് അഭിജിത് ബാനര്‍ജി പ്രതികരിച്ചിരുന്നു. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെയും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നെന്നും അഭിജിത് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാനര്‍ജി ഇടതു ചായ്വുള്ളയാളാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞതാണെന്നുമായിരുന്നു പിയൂഷ് ഗോയല്‍ പറഞ്ഞത്. ബാനര്‍ജിയെ അഭിനന്ദിച്ച ശേഷമായിരുന്നു അധിക്ഷേപിക്കുന്ന രീതിയിലുള്ള മന്ത്രിയുടെ പ്രതികരണം.

രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് ഏറെയും നൊബേല്‍ ലഭിക്കുന്നതെന്നാണ് അഭിജിത് ബാനര്‍ജിയുടെ നേട്ടത്തില്‍ രാഹുല്‍ സിന്‍ഹയുടെ പരിഹാസം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ