ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ ഉരുക്കു വനിതയുമായ ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. സത്യത്തിലും നന്‍മയിലും ജീവിക്കാന്‍ പഠിപ്പിച്ചതിന് ഒരുപാട് നന്ദി എന്നാണ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഈ വാക്കുകള്‍ അര്‍ത്ഥവത്താക്കി ജീവിക്കുക എന്നത് എന്താണെന്ന് എനിക്ക് കാണിച്ചു തന്നതിന് നന്ദി ദാദി,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഒപ്പം ഇന്ദിരാന്ധിയുടെ ഒരു ഫോട്ടോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
asato mā sadgamaya
tamaso mā jyotirgamaya
mṛtyor mā amṛtaṃ gamayaFrom the false to truth.
From darkness to light.
From death to life.Thank you Dadi for showing me what it means to live these words. pic.twitter.com/PBvEeXotew
— Rahul Gandhi (@RahulGandhi) October 31, 2020