National
മോദി ഒ.ബി.സിക്കാരനല്ല, ലോകത്തോട് കള്ളം പറയുന്നു: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 08, 11:48 am
Thursday, 8th February 2024, 5:18 pm

ന്യൂദല്‍ഹി: നരേന്ദ്ര മോദി തന്റെ ജാതിയെക്കുറിച്ച് കള്ളം പറയുകയാണെന്നും പ്രധാനമന്ത്രി പിന്നാക്ക ജാതിയില്‍ (ഒ.ബി.സി) പെടുന്നയാളല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഗുജറാത്തിലെ തെലി ജാതിയില്‍ ജനിച്ചയാളാണ് പ്രധാനമന്ത്രി മോദി. 2000 ല്‍ ബി.ജെ.പിയാണ് ഈ സമുദായത്തിന് ഒ.ബി.സി എന്ന ടാഗ് നല്‍കിയത്,’ ഒഡീഷയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ആരോപിച്ചു.

‘ബി.ജെ.പി പ്രവര്‍ത്തകര്‍ നിങ്ങളുടെ അടുത്ത് വരുമ്പോഴെല്ലാം അവരോട് ഒരു കാര്യം പറയൂ, പിന്നോക്ക വിഭാഗത്തില്‍ പെട്ടവനാണ് താനെന്ന് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറയുകയാണ്. പിന്നോക്ക വിഭാഗത്തില്‍ ജനിച്ചവനല്ല, പൊതു ജാതിയില്‍ പെട്ടയാളാണ് മോദി. നിങ്ങള്‍ ഇത് എല്ലാ ബി.ജെ.പി പ്രവര്‍ത്തകരോടും പറയൂ,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ മോദി സ്വയം ‘സബ്‌സെ ബഡാ ഒ.ബി.സി’ (എല്ലാവരെക്കാളും വലിയ ഒ.ബി.സി) എന്ന് വിളിച്ചതിന് പിന്നാലെയായിരുന്നു ഇത്. പിന്നാക്ക സമുദായങ്ങളിലെ നേതാക്കളോട് കോണ്‍ഗ്രസ് കാപട്യവും ഇരട്ടത്താപ്പുമാണ് കാണിക്കുന്നതെന്നും മോദി ആരോപിച്ചു.

Content Highlight: Rahul Gandhi alleged that Narendra Modi not belongs to OBC