'സ്വന്തം പേരില്‍ ഉണ്ടായ പാപ കറകള്‍ കഴുകി കളയാന്‍ ശബരിമലയെ ബലിയാടാക്കുകയായിരുന്നു'; ദീപക് മിശ്ര കള്ളനെന്ന് വീണ്ടും രാഹുല്‍ ഈശ്വര്‍
keralanews
'സ്വന്തം പേരില്‍ ഉണ്ടായ പാപ കറകള്‍ കഴുകി കളയാന്‍ ശബരിമലയെ ബലിയാടാക്കുകയായിരുന്നു'; ദീപക് മിശ്ര കള്ളനെന്ന് വീണ്ടും രാഹുല്‍ ഈശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd October 2018, 10:27 am

പത്തനംതിട്ട: വിരമിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കള്ളനാണെന്ന് ആവര്‍ത്തിച്ച് ശബരിമല തന്ത്രി കുടുംബാഗം രാഹുല്‍ ഈശ്വര്‍.ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയുമായി ബന്ധപെട്ടാണ് രാഹുലിന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രസ്താവന.

അന്യായാധിപന്‍ ശ്രീ ദീപക് മിശ്ര സ്വന്തം പേരില്‍ ഉണ്ടായ പാപ കറകള്‍ കഴുകി കളയാന്‍ ശബരിമലയെ ബലിയാടാക്കുകയായിരുന്നെന്നും  അതോടൊപ്പം അദ്ദേഹത്തിന്റെ ചില തീവ്ര അജണ്ടകള്‍ക്കു വേണ്ടിയാണ് ഈ വിധിയെന്നും രാഹുല്‍ പറഞ്ഞു.

Also Read ശബരിമല; പുനഃപരിശോധനാ ഹര്‍ജി നല്‍കണോ ? ദേവസ്വം ബോര്‍ഡ് നിര്‍ണായക യോഗം ഇന്ന്

“എന്റെ നെഞ്ചില്‍ ഉള്ള ഇന്ത്യന്‍ കൊടിയാണെ, നെഞ്ചിനുള്ളിലുള്ള അയ്യപ്പ സ്വാമിയാണെ സത്യം അന്യായധിപനായ ദീപക് മിശ്ര കള്ളനാ” എന്നും രാഹുല്‍ പറയുന്നു.

നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലും രാഹുല്‍ ദീപക് മിശ്രയെ കള്ളനെന്ന് വിളിച്ചിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള അവതാരകന്റെ ചോദ്യത്തിന് ദീപക് മിശ്ര കള്ളനാണെന്ന് രാഹുല്‍ മറുപടി പറയുകയായിരുന്നു. ” നെഞ്ചില്‍ കുത്തിയ ഫ്ലാഗ് ആണെ നെഞ്ചിനകത്തുള്ള അയ്യപ്പ സ്വാമിയാണേ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കള്ളനാണ്. റിട്ടേയ്ഡ് ചെയ്യുന്നതിന് മുമ്പ് നല്ല പേരുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരത്തില്‍ വിധിയെന്നും രാഹുല്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

– എന്റെ നെഞ്ചില്‍ ഉള്ള ഇന്ത്യന്‍ കൊടിയാണെ, നെഞ്ചിനുള്ളിലുള്ള അയ്യപ്പ സ്വാമിയാണെ സത്യം – (1 point, 30 Seconds)
Injustice Deepak Misra “കള്ളനാ

** മഹാത്മാ ഗാന്ധി ജയന്തി ദിനത്തില്‍ ഒരു സത്യം പൂര്‍ണ്ണമായി പറയാമെന്നു കരുതി. ഒരുപാടു പേര്‍ക്കറിയാം, പക്ഷെ പറയാന്‍ പേടിയാണ്. 99% ജഡ്ജിമാരും മഹാന്മാരാണ്, നമ്മുടെ ആരാധ്യ പുരുഷന്മാര്‍ ആണ്. പക്ഷെ….

** Kalikho Pul Suicide Case, 37 Crore രൂപ അഴിമതി ആരോപണം, 3 ജഡ്ജിമാര്‍ അറസ്റ്റില്‍ ആയ Lucknow Prasad Medical College Scam, കൂടെയുള്ള 4 ജഡ്ജിമാര്‍ ഓപ്പണ്‍ ആയി പ്രസ് മീറ്റ് വിളിച്ചു ദിപക് മിശ്ര “കള്ളനാണെന്നും” എന്നും ഭരണഘടനാ അപകടത്തില്‍ എന്നെന്നും പറഞ്ഞത്. –

1) അന്യായാധിപന്‍ ശ്രീ ദീപക് മിശ്ര സ്വന്തം പേരില്‍ ഉണ്ടായ പാപ കറകള്‍ കഴുകി കളയാന്‍ ശബരിമലയെവ് ബലിയാടാക്കുകയായിരുന്നു.
അതോടൊപ്പം അദ്ദേഹത്തിന്റെ ചില തീവ്ര അജണ്ടകള്‍ക്കു വേണ്ടിയും. ഇതാണ് സത്യം. അന്വേഷിക്കൂ

Doolnewsvideo