വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് രാഹുല്‍ വായനാട്ടില്‍ എത്തിയത്. ഉച്ചക്ക് 12 മണിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് രാഹുല്‍ വായനാട്ടില്‍ എത്തിയത്. ഉച്ചക്ക് 12 മണിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
വയനാട്ടിലെത്തിയ രാഹുലിനും പ്രിയങ്കക്കും വലിയ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. വയനാട്ടിലെ ഒരു എസ്റ്റേറ്റിലാണ് ഇരുവരും ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. അവിടെ കാത്തുനിന്ന തോട്ടം തൊഴിലാളികളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഇരുവരും അഭിവാദ്യം ചെയ്തു.
കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇരുവരെയും സ്വീകരിക്കാന്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും കല്‍പ്പറ്റിയിലേക്ക് തിരിച്ചു.
കല്‍പ്പറ്റ ടൗണിൽ നിന്ന് റോഡ് ഷോ ആയാണ് പത്രിക സമർപ്പിക്കാൻ രാഹുലും പ്രിയങ്കയും സിവില്‍ സ്റ്റേഷനിലേക്ക് പോകുക. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി നിരവധി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്നത് വലിയ ആഘോഷമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനിടെ, സി.പി.ഐയുടെ ആനി രാജയും സിവിൽ സ്റ്റേഷനിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ റോഡ് ഷോ ആയി എത്തിയാണ് ആനി രാജയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
Content Highlight: Rahul and Priyanka in Wayanad; Nomination papers will be submitted today