Movie Day
സംഗീതത്തിന് പുറമെ റഹ്മാന്‍ തിരക്കഥയിലും ശ്രദ്ധ പതിപ്പിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 May 28, 12:25 pm
Tuesday, 28th May 2013, 5:55 pm

[]ഇന്ത്യയുടെ ഓസ്‌ക്കാര്‍ ജേതാവ് എ.ആര്‍ റഹാമാന്‍ സംഗീത സംവിധാനത്തിന് പുറമെ തിരക്കഥയിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്.
സിനിമക്ക് വേണ്ടി രണ്ട് തിരക്കഥകള്‍ റഹ്മാന്‍ എഴുത്തിക്കഴിഞ്ഞെന്നാണ് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചത്.

റഹ്മാന്റെ തിരക്കഥകള്‍ സിനിമയാക്കാന്‍ നിര്‍മ്മാതാക്കളും രംഗതെത്തിയെന്നാണ് അറിയുന്നത്.[]
എഴുതിവെച്ച തിരക്കഥയില്‍ ഒരു തിരക്കഥ സിനിമയാക്കാന്‍ റഹ്മാന്‍ സമ്മതമറിയിച്ചിട്ടുണ്ട്.  കഴിഞ്ഞ മൂന്ന് വര്‍ഷമായി റഹാമാന്‍ തിരക്കഥാ രചനയിലായിരുന്നു.

സ്ലംഡോഗ് മില്ല്യണയറുടെ സംഗീതസംവിധാനത്തിന് ഓസ്‌ക്കാര്‍ നേടിയ റഹ്മാന്‍ പിന്നീട് കുറച്ചു കാലം ചില ഹോളിവുഡ് ചിത്രങ്ങളുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ച് ലോസ് ആഞ്ചലസില്‍ കഴിഞ്ഞിരുന്നു. അക്കാലയളവിലാണ് തിരക്കഥാരചനയില്‍ റഹ്മാന് കമ്പം കയറിത്തുടങ്ങിയതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
റഹാമാന്റെ സിനിമ പുറത്തിങ്ങിറങ്ങുന്നത് വളരെ ആകാംക്ഷയോടെയാണ്  ആരാധകര്‍ കാത്തിരിക്കുന്നത്.

തിരക്കഥ സിനിമയാക്കുന്നതിനെക്കുറിച്ചും, സംവിധായകനെ കുറിച്ചുമൊക്കെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  ഏതായാലും തിരക്കഥാ രംഗത്തേക്ക് അരങ്ങേറാനൊരുങ്ങുന്ന റഹാമാന്റെ പുതിയ തീരുമാനം ബോളിവുഡില്‍ ഇതിനകം തന്നെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.