ഐ.പി.എല്ലില്‍ ഇന്നലെ സ്വന്തം തട്ടകത്തില്‍ ചെന്നൈ ഗുജറാത്തിന് 63 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഇന്നലെ സ്വന്തം തട്ടകത്തില്‍ ചെന്നൈ ഗുജറാത്തിന് 63 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമാണ് നേടിയത്. ശിവം ദുബെയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോറിലെത്തിയത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും ശിവം സ്വന്തമാക്കി.
ശിവം 23 പന്തില്‍ നിന്ന് 5 സിക്സും രണ്ടു ഫോറും അടക്കമാണ് ഗുജറാത്തിനെതിരെ തകര്‍ത്താടിയത്. ക്യാപ്റ്റന്‍ ഋതുരാജ് 36 പന്തില്‍ നിന്ന് 46 റണ്‍സും രചിന്‍ രവീന്ദ്ര 20 പന്തില്‍ നിന്ന് 46 റണ്‍സും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഐ.പി.എല്ലില്‍ ഡെവോണ്‍ കോണ്‍വെയുടെ പകരക്കാരന്‍ ആയിട്ടാണ് രവീന്ദ്ര വന്നത്. ഇതോടെ ചെന്നൈയുടെ ഓപ്പണിങ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു ന്യൂസിലാന്‍ഡിന്റെ യുവ താരം. ഗുജറാത്തിനെതിരെ രവീന്ദ്ര 20 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും ആറ് ഫോറും അടക്കം 46 റണ്‍സ് ആണ് അടിച്ചെടുത്തത്. 233.31 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
Rachin Ravindra, in his two innings for CSK, has impressed the cricket pundits with his batting display.
He is opening with Ruturaj Gaikwad in the absence of Devon Conway. pic.twitter.com/ThVb9ZsqNR
— Cricket.com (@weRcricket) March 27, 2024
എന്നാല്‍ ഏറെ അമ്പരപ്പിക്കുന്ന വിഷയം മറ്റൊന്നാണ്. ന്യൂസിലാന്‍ഡില്‍ നിന്നും ചെന്നൈയിലേക്ക് വരുമ്പോള്‍ രചിന് 125.56 എന്ന സ്‌ട്രൈക്ക് റേറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. ചെന്നൈയ്ക്ക് വേണ്ടി കളിച്ചപ്പോള്‍ താരത്തിന്റെ പവര്‍പ്ലെ സ്‌ട്രൈക്ക് റേറ്റ് കുത്തനെ കൂടുകയായിരുന്നു.
ഐ.പി.എല്ലില്‍ ആര്‍.സി.ബിക്ക് എതിരായ ആദ്യ മത്സരത്തില്‍ രചിന്‍ 15 പന്തില്‍ മൂന്ന് സിക്‌സും 3 ഫോറും അടക്കം 37 റണ്‍സ് ആണ് നേടിയത്. 246.67 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
Content Highlight: Rachin Ravindra In Big Change With After Joining CSK