natioanl news
ആര്‍.രാജഗോപാല്‍ ദി ടെലഗ്രാഫിലെ എഡിറ്റര്‍ അറ്റ് ലാര്‍ജ് സ്ഥാനം രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 14, 04:42 pm
Friday, 14th February 2025, 10:12 pm

കൊല്‍ക്കത്ത: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.രാജഗോപാല്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് സ്ഥാനം രാജിവെച്ചു. വായനക്കാരെ ആകര്‍ഷിക്കുന്ന തലക്കെട്ടുകള്‍ക്കൊണ്ട് ദി ടെലഗ്രാഫിലെ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

വിരമിക്കാന്‍ നാല് വര്‍ഷം ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിന്റെ രാജി.1996ലാണ് അദ്ദേഹം ടെലഗ്രാഫില്‍ ജോലി ആരംഭിച്ചത്.

പത്രത്തിന്റെ എഡിറ്റര്‍ ചുമതലയില്‍ നിന്നും 2023ലാണ് അദ്ദേഹത്തെ എഡിറ്റര്‍ അറ്റ് ലാര്‍ജ് സ്ഥാനത്തേക്ക് മാറ്റിയത്.

കേന്ദ്രത്തിന്റെ പല നയങ്ങളെയും വിമര്‍ശിച്ച് ടെലഗ്രാഫ് നല്‍കിയ പല വാര്‍ത്തകളിലും അദ്ദേഹത്തിന്റെ പങ്കുണ്ടായിരുന്നു. നേരത്തെ മണിപ്പൂരില്‍ കലാപം തുടങ്ങി 79 ദിവസത്തിന് ശേഷം ആദ്യമായി മോദി പ്രതികരിച്ചപ്പോഴും ടെലഗ്രാഫ് വിമര്‍ശിച്ചിരുന്നു.

56 ഇഞ്ചിന്റെ തൊലിക്കട്ടിയില്‍ വേദനയും തൊലിക്കട്ടിയും തുളച്ച് കയറാന്‍ 79 ദിവസമെടുത്തു എന്ന ക്യാപ്ഷനോട് കൂടി കരയുന്ന മുതലയുടെ ചിത്രമാണ് അന്നത്തെ ദിവസത്തെ പ്രധാന വാര്‍ത്തയായി ടെലഗ്രാഫ് നല്‍കിയത്. ഇങ്ങനെ നിരവധി തലക്കെട്ടുകള്‍ ആര്‍.രാജഗോപാല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ടെലഗ്രാഫില്‍ നല്‍കിയിരുന്നു.

Content Highlight: R. Rajagopal has resigned as editor-at-large of The Telegraph