ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 353 റണ്‍സിനാണ് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ 103.2 ഓവറില്‍ 307 റണ്‍സിന് ഓള്‍ ഔട്ട് ആയി. 46 റണ്‍സ് ബാക്കിവെച്ചാണ് ഇന്ത്യ പുറത്തായത്. നിലവില്‍ രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ബാറ്റിങ് ചെയ്യുകയാണ്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട് സമ്മര്‍ദത്തിലായിരുന്നു. നിലവില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ 142 റണ്‍സില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട്.
സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിനാണ് മൂന്ന് വിക്കറ്റും നേടിയത്. 4.5 ഓവറില്‍ 19 റണ്‍സിലാണ് ഇംഗ്ലണ്ടിന് ബെന്‍ ഡക്കറ്റിനെ നഷ്ടപ്പെടുന്നത്. 15 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്. വണ്‍ ഡൗണ്‍ ഇറങ്ങിയ ഒല്ലി പോപ് പൂജ്യം റണ്‍സിനാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ മാസ്റ്റര്‍ ക്ലാസ് ജോ റൂട്ടാണ് അശ്വിന്റെ മൂന്നാം വിക്കറ്റ് ആയത്. 34 പന്തില്‍ നിന്ന് 11 റണ്‍സാണ് താരം നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും അശ്വിന് സാധിച്ചിരിക്കുകയാണ്. ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമാകാനാണ് അശ്വിന് സാധിച്ചത്.
ഇതോടെ ഹോം ടെസ്റ്റ് ആധിപത്യത്തില്‍ ഇതിഹാസതാരം അനില്‍ കുംബ്ലെയെ മറികടക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
നിലവില്‍ അശ്വിന് 14 ഓവര്‍ എറിഞ്ഞ് 50 റണ്‍സാണ് വിട്ടുകൊടുത്തത്. അശ്വിന് പുറമെ ജഡേജ 20 ഓവറില്‍ അഞ്ച് മെയ്ഡണ്‍ അടക്കം ഒരു വിക്കറ്റും നേടി. കുല്‍ദീപ് യാദവ് 14 ഓവറില്‍ നിന്ന് രണ്ട് മെയ്ഡണ്‍ അടക്കം 21 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ 1.50 മിന്നും ഇക്കണോമി റേറ്റാണ് നേടാന്‍ സാധിച്ചത്.
Content Highlight: R. Ashwin In Record Achievement