Advertisement
Entertainment
വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചഭിനയിച്ചപ്പോഴും ആ നടിക്ക് ഒരു മാറ്റവും വന്നതായി തോന്നിയില്ല, പണ്ട് ഉണ്ടായിരുന്നതുപോലെ തന്നെയാണ് അവര്‍: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 05:44 am
Monday, 21st April 2025, 11:14 am
തിരിച്ചുവരവില്‍ ശോഭനക്ക് മാറ്റങ്ങള്‍ വന്നതായി തോന്നിയിട്ടില്ലെന്നും പണ്ട് ഉണ്ടായിരുന്നതുപോലെ തന്നെയാണ് ഇപ്പോഴും ശോഭനയെന്നും മോഹന്‍ലാല്‍ പറഞ്ഞു. ശോഭനയുമായുള്ള ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ പഴയ നൊസ്റ്റാള്‍ജിയകളിലേക്ക് പോയിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരുപാട് വര്‍ഷത്തിന് ശേഷം ശോഭനയുടെ കൂടെ വീണ്ടും അഭിനയിച്ചപ്പോള്‍ അവര്‍ക്ക് വലിയ മാറ്റം വന്നതായി തോന്നിയിട്ടില്ല- മോഹന്‍ലാല്‍

എമ്പുരാന്റെ ചരിത്രവിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് തുടരും. സൗദി വെള്ളക്കക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന വേഷമിടുന്ന ചിത്രം കൂടിയാണ് തുടരും. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കിയിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.

ശോഭനയെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. തങ്ങള്‍ ഒരുമിച്ച് 15ലധികം സിനിമകളില്‍ നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഡാന്‍സിന് വേണ്ടി അവര്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നെന്നും പിന്നീട് ഒരുപാട് കാലം കഴിഞ്ഞാണ് തിരിച്ചുവന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

തിരിച്ചുവരവില്‍ ശോഭനക്ക് മാറ്റങ്ങള്‍ വന്നതായി തോന്നിയിട്ടില്ലെന്നും പണ്ട് ഉണ്ടായിരുന്നതുപോലെ തന്നെയാണ് ഇപ്പോഴും ശോഭനയെന്നും മോഹന്‍ലാല്‍ പറഞ്ഞു. ശോഭനയുമായുള്ള ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ പഴയ നൊസ്റ്റാള്‍ജിയകളിലേക്ക് പോയിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു. ആദ്യത്തെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ശോഭനക്ക് വെറും 13 വയസ് മാത്രമായിരുന്നെന്നും അവരുടെ സിനിമാജീവിതം വളരെ വലുതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ശോഭനയുമായി വീണ്ടും ഒന്നിച്ചത് വളരെ വലിയൊരു കാര്യമാണ്. 15ലധികം സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമയും സ്‌പെഷ്യലാണ്. പിന്നീട് ഡാന്‍സിന് പ്രാധാന്യം നല്‍കാന്‍ വേണ്ടിയാണ് അവര്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഒരുപാട് വര്‍ഷത്തിന് ശേഷം ശോഭനയുടെ കൂടെ വീണ്ടും അഭിനയിച്ചപ്പോള്‍ അവര്‍ക്ക് വലിയ മാറ്റം വന്നതായി തോന്നിയിട്ടില്ല.

ആദ്യത്തെ ഷോട്ട് എടുത്തുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പഴയ നൊസ്റ്റാള്‍ജിയകളിലേക്ക് പോയി. നാടോടിക്കാറ്റ്, പവിത്രം അങ്ങനെ എത്രയെത്ര സിനിമകളാണ് ഞങ്ങള്‍ ചെയ്തത്. 13ാമത്തെ വയസിലാണ് ശോഭന ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. അവിടുന്ന് ഇങ്ങോട്ടുള്ള അവരുടെ യാത്ര വളരെ വലുതാണ്. ഗംഭീര ആര്‍ട്ടിസ്റ്റാണ് ശോഭന,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal shares the re uniting experience with Shobhana in Thudarum Movie