ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചലച്ചിത്ര സൃഷ്ടികളിൽ ഒന്നാണ് 2018ൽ പുറത്തിറങ്ങിയ തുമ്പാട്. അതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലത്തിൽ മിത്തും ഹൊററും ചേർത്ത് അവതരിപ്പിച്ച തുമ്പാട് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായി. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ചെറുതും വലുതുമായ നിരവധി അവാർഡുകളും നേടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് ചിത്രം റീ റിലീസ് ചെയ്തിരുന്നു.
തുമ്പാട് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിനേതാവും ഫിലിം ക്രിട്ടിക്സുമായ ശ്രിതി ബാനർജി. തന്റെ ജീവിതത്തിലെ പത്ത് വർഷമാണ് തുമ്പാട് എന്ന ചിത്രത്തിനായി മാറ്റിവെച്ചതെന്ന് ശ്രിതി ബാനർജി പറയുന്നു. തന്റെ വിവാഹം കഴിയുന്നതും തങ്ങൾ വേർപിരിയുന്നതും ഇതേ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണെന്നും ശ്രിതി പറഞ്ഞു.
തുമ്പാട് എന്ന ചിത്രത്തിന്റെ സെറ്റിൽ മുഴുവൻ നെഗറ്റീവ് എനർജി ആയിരുന്നുവെന്നും ചിത്രം ചർച്ചചെയ്യുന്ന നെഗറ്റിവിറ്റി തങ്ങളെയും ബാധിക്കാൻ തുടങ്ങിയിരുന്നുവെന്നും ശ്രിതി വ്യക്തമാക്കി. ക്രൂവിൻ്റെ സ്വഭാവവും ടെക്നീഷ്യൻസിൻ്റെ സ്വഭാവവും പെരുമാറ്റവും എല്ലാം പരുഷമായെന്നും അടുത്ത സുഹൃത്തുക്കൾ പോലും ആ സിനിമയുടെ സെറ്റിൽ എത്തിയപ്പോൾ അകലാൻ തുടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ശ്രിതി ബാനർജി.
‘എൻ്റെ ജീവിതത്തിലെ പത്ത് വർഷമാണ് ഞാൻ തുമ്പാട് എന്ന സിനിമക്ക് വേണ്ടി ചെലവാക്കിയത്. എൻ്റെ കല്യാണം കഴിയുന്നതും ഞാൻ ഡിവോഴ്സ് ആകുന്നതും ഈ സിനിമയുടെ സെറ്റിൽ വെച്ചാണ്. തുമ്പാട് സിനിമയുടെ സെറ്റിലെ എനർജി തന്നെ നല്ലാതായിരുന്നില്ല. ഈ സിനിമ മൊത്തമായും നെഗറ്റീവ് ഇമോഷനും അസൂയയും പ്രതികാരവും സെൽഫിഷ്നെസും ഒക്കെയാണ് ഡീൽ ചെയ്യുന്നത്. പതിയെ പതിയെ ഇതെല്ലാം സിനിമയുടെ മൊത്തം ക്രൂവിനെയും ബാധിക്കാൻ തുടങ്ങി.
തുമ്പാട് സിനിമയുടെ സെറ്റിലെ എനർജി തന്നെ നല്ലാതായിരുന്നില്ല
നെഗറ്റീവ് എനർജി ഞങ്ങളും വലിച്ചെടുക്കാൻ തുടങ്ങി. ക്രൂവിൻ്റെ സ്വഭാവവും ടെക്നീഷ്യൻസിൻ്റെ സ്വഭാവവും പെരുമാറ്റവും എല്ലാം വളരെ റൂഡായി. ചെറുപ്പം മുതൽ സുഹൃത്തുക്കളായ ഒരുപാട് ആളുകൾ ഈ സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഞാനും എൻ്റെ ഭർത്താവും പോലും നല്ല ബന്ധത്തില്ലായിരുന്നു. എല്ലാവരുടെയും ബന്ധങ്ങൾ തകർന്നു. വളരെ കുറച്ച് മാത്രം ബന്ധങ്ങളാണ് സിനിമക്ക് ശേഷവും നിലനിന്നത്,’ ശ്രിതി ബാനർജി പറയുന്നു.
Content Highlight: Shriti Banerjee Talks About Tumbbad Movie