Advertisement
Assembly Election 2021
പ്രീ പോളിലും എക്‌സിറ്റ് പോളിലും പരാജയപ്പെടുത്തിയതിന് മനോരമ ഓഫീസില്‍ പടക്കവുമായി പി.വി അന്‍വറിന്റെ ട്രോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 May 02, 12:04 pm
Sunday, 2nd May 2021, 5:34 pm

നിലമ്പൂര്‍ : മനോരമ ന്യൂസിനെ ട്രോളി പി.വി അന്‍വര്‍ എം.എല്‍.എ പ്രീ പോളിലും എക്‌സിറ്റ് പോളിലും മൃഗീയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയതിന് മനോരമ ഓഫീസില്‍ പടക്കവുമായി എത്തുന്ന ട്രോളാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

‘ആദ്യമായി പ്രീ പോളിലും.. വീണ്ടാമത്.. എക്‌സിറ്റ് പോളിലും..
രണ്ട് തവണ..മനോരമ മൃഗീയമായി തോല്‍പ്പിച്ച നിലമ്പൂരിലെ പി.വി.അന്‍വര്‍ മനോരമ സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ടെന്ന് ഒന്ന് പറഞ്ഞേക്കണേ,’ അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതി.

 

ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച വി വി പ്രകാശിനെ 2794 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. അതേസമയം, കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫ് 40 സീറ്റുകളിലാണ് ലീഡ് ചെയ്തിരിക്കുന്നത്. എന്‍.ഡി.എയ്ക്ക് ഒരിടത്തും ലീഡില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


 


Content Highlights : PV Anwar MLA trolls with firecrackers at Manorama news about pre-poll and exit polls