Advertisement
national news
ചിന്മയാനന്ദിനെതിരെ ലൈംഗികാതിക്രമണ കുറ്റം ചുമത്തണമെന്ന് പ്രിയങ്കാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 02, 06:30 pm
Thursday, 3rd October 2019, 12:00 am

ലക്‌നൗ: ലൈംഗികാതിക്രമക്കേസില്‍ ആരോപണം നേരിടുന്ന ചിന്മയാനന്ദിന് ഉത്തര്‍ പ്രദേശില്‍ സംരക്ഷണം ലഭിക്കുന്നുവെന്ന ആരോപണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ലൈംഗികാതിക്രമണത്തിന് കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്നും അവരെ ലൈംഗികമായി അക്രമിക്കുന്നവര്‍ സംരക്ഷിക്കപ്പെടുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഷാജഹാന്‍പൂര്‍ സംഭവത്തില്‍ ആരോപണ വിധേയനായ വ്യക്തിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കണമെന്നും അവര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോണ്‍ഗ്രസ് മാര്‍ച്ചിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ചിന്മയാനന്ദിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ നിയമവിദ്യാര്‍ഥിനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ ‘ന്യായ്’ യാത്രയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം തടഞ്ഞതില്‍ പ്രിയങ്ക രോഷം പ്രകടിപ്പിച്ചു.

ഷാജഹാന്‍ പുരിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് യു.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.

നിയമ വിദ്യാര്‍ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഷാജഹാന്‍പൂരില്‍ സംഘടിപ്പിച്ച പരിപാടിക്ക് തൊട്ടു മുന്‍പായി 80 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്തു നീക്കിയത്. മുന്‍ കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദയെ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് തടഞ്ഞു വെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലൈംഗിക വേഴ്ചയക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നിലവില്‍ ചിന്മയാനന്ദിനെതിരെ ചുമത്തിയിട്ടുള്ളത്. ഇത് ലൈംഗികാതിക്രമം നടന്നു എന്നു ചുമത്തുന്നതിന്റെ ഉപ വകുപ്പാണ്. കസ്റ്റഡിയിലെടുത്തതു മുതല്‍ ചിന്മയാനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.