തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് നാളെ 11 മുതല്‍ സംസ്ഥാന വ്യാപകമായി വഴിതടയല്‍ സമരം നടത്താന്‍ മോട്ടോര്‍ തൊഴിലാളികളുടെ സംസ്ഥാന ഫെഡറേഷനുകള്‍ തീരുമാനിച്ചു.
ലോക വിപണിയില്‍ ക്രൂഡ് ഓയിലിന് നേരിയതോതില്‍ വര്‍ധനവുണ്ടായപ്പോള്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും രണ്ടു പ്രാവശ്യം വില വര്‍ധിപ്പിച്ചു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില കുത്തനെ താഴ്ന്നപ്പോള്‍ അതിന് ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില കുറക്കന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം സര്‍ക്കാരുകള്‍ നികുതി വര്‍ധിപ്പിച്ച് ലാഭമുണ്ടാക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെയാണ് മാട്ടോര്‍ തൊഴിലാളികളുടെ സംസ്ഥാന ഫെഡറേഷനുകള്‍ സമരത്തിനിറങ്ങുന്നത്. ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നു ഭാരവാഹികള്‍ ആരോപിക്കുന്നു.പി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, ജനതാ മോട്ടോര്‍ ട്രേഡ് യൂണിയന്‍ സെന്റര്‍, ടി.യുസി.ഐ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.