കൊള്ള എന്ന ചിത്രത്തിൽ താൻ ഗ്ലിസറിൻ ഉപയോഗിക്കാതെയാണ് കരഞ്ഞതെന്ന് പ്രിയ വാര്യർ. ചിത്രത്തിൽ രജിഷ വിജയൻ കരയുന്നത് കണ്ടിട്ട് തനിക്ക് അത്ഭുതമായെന്നും താരം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഷൂട്ടിങ് അനുഭവം പങ്കുവെച്ചത്.
കൊള്ള എന്ന ചിത്രത്തിൽ താൻ ഗ്ലിസറിൻ ഉപയോഗിക്കാതെയാണ് കരഞ്ഞതെന്ന് പ്രിയ വാര്യർ. ചിത്രത്തിൽ രജിഷ വിജയൻ കരയുന്നത് കണ്ടിട്ട് തനിക്ക് അത്ഭുതമായെന്നും താരം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഷൂട്ടിങ് അനുഭവം പങ്കുവെച്ചത്.
‘ഓരോ ചിത്രവും കഴിയുമ്പോഴാണ് ഓരോന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഐഡിയ കിട്ടുന്നത്. ഞാൻ കൊള്ള എന്ന ചിത്രം ചെയ്തിരുന്നു. അത് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ചിത്രത്തിൽ എന്റെ കൂടെ രജിഷ ചേച്ചിയും വിനയ് ചേട്ടനും ഉണ്ട്.
ആ ചിത്രത്തിൽ രജിഷ ചേച്ചി കരയുന്ന സീൻ കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. കാരണം, എങ്ങനെയാണ് ഇങ്ങനെ കരയുന്നത്, വളരെ നാച്വറൽ ആയിട്ട് എങ്ങനെ കരയും എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും ഇതുപോലെ കരയാൻ പഠിക്കണമെന്ന് ഞാൻ അന്ന് തീരുമാനിച്ചതാണ്.
അതിനുശേഷമുള്ള എന്റെ ഫോർ ഇയേഴ്സ് എന്ന ചിത്രത്തിൽ ഞാൻ ഓരോ കാര്യങ്ങളും മനസ്സിൽ നിന്നോർത്തെടുത്താണ് കരഞ്ഞത്. എനിക്ക് ആ ചിത്രത്തിൽ ഗ്ലിസറിൻ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ഗ്ലിസറിൻ ഉപയോഗിക്കുന്നത് മോശമാണെന്നൊന്നുമല്ല ഞാൻ പറഞ്ഞത്. ഒരു നടി എന്ന നിലയിൽ അതൊരു പരീക്ഷണമായിരുന്നു.
ഞാൻ ഒരു പത്തുമിനിറ്റ് കരയാനായിട്ട് മാറി നിൽക്കും, ഓരോന്നും ആലോചിച്ചിട്ട് കഷ്ടപ്പെട്ടാണ് ആ സിനിമയിൽ ഞാൻ കരഞ്ഞത് ( ചിരിക്കുന്നു ).
രജിഷ ചേച്ചി ഇതിനായി അധികം സമയം എടുക്കില്ല. കാരണം അത്രക്ക് എക്സ്പീരിയൻസ് ഉണ്ട്. എനിക്ക് അത് ഒത്തിരി പ്രചോദനം ആയിരുന്നു,’ പ്രിയ പറഞ്ഞു.
ലൈവ് എന്ന ചിത്രത്തിൽ തനിക്ക് മറ്റു ചിത്രങ്ങളിലെ പോലെ വൈകാരിക രംഗങ്ങൾ ചെയ്യാൻ പാടുണ്ടായിരുന്നില്ലെന്നും സ്വാഭാവികമായി ചെയ്യാൻ കഴിഞ്ഞെന്നും താരം പറഞ്ഞു.
പക്ഷെ ഞാൻ ‘ലൈവ്’ ചെയ്യുമ്പോൾ എനിക്ക് ധാരളം ഇമോഷണൽ സീനുകൾ ഉണ്ട്. ഗ്ലിസറിൻ ഇല്ലാതെ ഞാൻ കരയുമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു.
പക്ഷെ കൂടെ ഉണ്ടായിരുന്നത് സൗബിൻ ഇക്ക, ഷൈൻ ചേട്ടൻ എന്നിവരാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞങ്ങൾ ചിരിച്ചോണ്ടിരിക്കും. ഇവർക്കൊന്നും കരയുന്ന സീൻ ഇല്ല. എനിക്ക് മാത്രമേയുള്ളു.
പക്ഷെ അത്രയും നേരം സന്തോഷിച്ചിരുന്ന എനിക്ക് ഷോട്ടിന് പോയിരുന്നപ്പോൾ വളരെ നാച്വറലായി കരയാൻ പറ്റി. അപ്പോൾ എനിക്ക് മനസ്സിലായി ഓരോ ചിത്രവും കഴിയുംതോറും എനിക്കിത് എളുപ്പമായിക്കൊണ്ടിരിക്കുകയാണെന്ന്. എന്റെ സെൽഫ് ഗ്രോത് എന്റെ അഭിനയത്തേയും സ്വാധീനിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി,’ പ്രിയ പറഞ്ഞു.
Content Highlights: Priya Varrier on emotional scenes