മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിത്വമായി പ്രിയ മാറിയിരുന്നു.
പിന്നീട് മലയാളത്തിന് പുറമെ തെലുങ്കിലും ഒരു ഹിന്ദി സിനിമയിലും അഭിനയിക്കാന്‍ നടിക്ക് സാധിച്ചു. ഇപ്പോള്‍ ധനുഷ് സംവിധാനം ചെയ്ത നിലാവുക്ക് എന്‍ മേല്‍ എന്നടി കോബം എന്ന സിനിമയിലൂടെ തമിഴിലേക്കും എത്തിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയ.
സിനിമയിലെ തന്റെ കഥാപാത്രത്തിന് നല്ല സ്വീകാര്യത കിട്ടുന്നുണ്ടെന്നും തനിക്ക് വളരെ ലിമിറ്റഡ് സ്‌ക്രീന്‍ സ്‌പേസുള്ള കഥാപാത്രമാണ് ലഭിച്ചതെന്നും നടി പറയുന്നു. താന്‍ തമിഴില്‍ ആദ്യമായി ചെയ്യുന്ന പ്രൊജക്റ്റില്‍ തന്നെ ധനുഷിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ കാര്യമാണെന്നും കോള്‍ വന്നപ്പോള്‍ മുതല്‍ ആ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നെന്നും പ്രിയ പറഞ്ഞു.
‘ഏറ്റവും അവസാനമായി എന്റേതായിട്ട് ഇറങ്ങിയ സിനിമയാണ് നിലാവുക്ക് എന്‍ മേല്‍ എന്നടി കോബം. എന്റെ ആദ്യ തമിഴ് ചിത്രമാണ് അത്. ആ സിനിമ ഇറങ്ങിയിട്ട് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയിലെ എന്റെ കഥാപാത്രത്തിന് നല്ല ആക്‌സെപ്‌റ്റെന്‍സ് കിട്ടുന്നുണ്ട്. എനിക്ക് വളരെ ലിമിറ്റഡ് സ്‌ക്രീന്‍ സ്‌പേസുള്ള കഥാപാത്രമാണ് ആ സിനിമയില്‍ ലഭിച്ചത്.
ധനുഷ് സംവിധാനം ചെയ്ത സിനിമയെന്ന പ്രത്യേകത അതിനുണ്ട്. തമിഴില്‍ ആദ്യമായി ചെയ്യുന്ന പ്രൊജക്റ്റില്‍ തന്നെ അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുകയെന്ന് പറയുന്നത് വലിയ കാര്യമാണ്. ഞാന്‍ ഏറെ എക്‌സൈറ്റഡായിരുന്നു. കോള്‍ വന്നപ്പോള്‍ മുതല്‍ ആ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. വളരെ എക്‌സൈറ്റ്‌മെന്റോടു കൂടി ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്ത ചിത്രമാണ് ഇത്,’ പ്രിയ വാര്യര്‍ പറഞ്ഞു.
Content Highlight: Priya Prakash Warrier Talks About Dhanush’s Nilavukk Enmel Ennedi Kobam Movie