മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
പ്രേക്ഷകർ വിചാരിക്കുന്ന പോലൊരു മാസല്ല ചിത്രത്തിൽ ഉള്ളതെന്നും ലൂസിഫർ പോലൊരു വിജയചിത്രത്തിന്റെ രണ്ടാംഭാഗത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിലതുണ്ടെന്നും പൃഥ്വി പറയുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ചിത്രമാണ് എമ്പുരാനെന്നും അത് ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എത്ര ശതമാനത്തോളം ഷൂട്ട് കഴിഞ്ഞെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഒരു 20 ശതമാനം കഴിഞ്ഞിട്ടുണ്ടാവും മാസിന്റെ മറ്റൊരു തലമൊന്നുമല്ല ചിത്രത്തിലുള്ളത്. സത്യസന്ധമായിട്ടാണ് ഞാൻ പറയുന്നത്. ഒരു വലിയ വിജയമായ സിനിമയുടെ രണ്ടാംഭാഗമെന്ന് പറയുമ്പോൾ എന്നോട് ആളുകൾ ചോദിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ മനസിലാക്കിയ ഒരു കാര്യമുണ്ട്.
അവർ മനസിൽ വിചാരിക്കുന്ന ഒരു സിനിമയുണ്ട്. അതല്ല ഞാൻ എടുക്കുന്ന സിനിമായെന്ന തോന്നൽ എനിക്കുണ്ട്. അത് നന്നാവുമോ നന്നാവില്ലേ എന്നത് ജനം പറയട്ടെ,’പൃഥ്വിരാജ് പറയുന്നു.
അതേസമയം പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം നാളെ തിയേറ്ററുകളിൽ എത്തുകയാണ്. മലയാളികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബ്ലെസിയാണ് സംവിധാനം ചെയ്യുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസപദമാക്കിയൊരുങ്ങുന്ന ചിത്രം ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് തിയേറ്ററിൽ എത്തുന്നത്.
Content Highlight: Prithviraj Talk About Empuran Movie