ഈയടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായതായിരുന്നു ടിനി ടോം ‘നാന്..പൃത്തിരാജ്…അണൂപ് മേനോന്‍’ എന്ന് പറയുന്ന വീഡിയോ. നടന്‍ ബാലയെ അനുകരിച്ചായിരുന്നു ടിനി ടോം ഈ ഡയലോഗ് പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാല സംവിധാനം ചെയ്ത ഹിറ്റ്‌ലിസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിന്റെ അനുഭവമായിരുന്നു ഒരു ചാനല്‍ കോമഡി പരിപാടിയില്‍ വെച്ച് ടിനി പറഞ്ഞത്.
രമേഷ് പിഷാരടിയും ടിനിക്കൊപ്പമുണ്ടായിരുന്നു. ടിനി ടോം ബാലയെ അനുകരിച്ച് സംസാരിക്കുന്ന ഭാഗം പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഹിറ്റ്‌ലിസ്റ്റ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പിന്നാലെ വൈറലായി.
എന്നാല്‍ ഈ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടില്ല. എന്തുകൊണ്ട് ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. സൂര്യ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘നാന്, പൃത്തിരാജ്, അണൂപ് മേനോന്‍’ എന്ന വൈറല്‍ വീഡിയോ കണ്ടിരുന്നോയെന്നും സോഷ്യല്‍ മീഡിയയിലെ ഇത്തരം വൈറല്‍ കണ്ടന്റുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.
‘ഞാന്‍ ആ വീഡിയോ കണ്ടിരുന്നു. സത്യത്തില്‍ ബാലയുടെ ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ ഇരുന്നതായിരുന്നു. മൂന്നോ നാലോ ദിവസത്തെ ഷൂട്ടായിരുന്നു.
നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് എനിക്ക് ചിക്കന്‍ പോക്‌സ് വന്നു. അതുകൊണ്ട് പോകാന്‍ പറ്റിയില്ല. എന്ത് ക്യാരക്ടറാണെന്നോ എന്താണ് വേഷമെന്നോ എനിക്കറിയില്ലായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.
ടിനി ടോമിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇതിനോട് പ്രതികരിച്ചുകൊണ്ട് നടന്‍ ബാലയും രംഗത്തുവന്നിരുന്നു. തനിക്കിതൊന്നും വലിയ തമാശയായി തോന്നുന്നില്ലെന്നും ഒരു സന്തോഷവുമില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം.
ടിനി ടോമിനെ കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ബാല പറഞ്ഞിരുന്നു. എല്ലായിടത്തും ആളുകള്‍ ലൈം ടീംയെ കുറിച്ച് മാത്രമാണ് പറയുന്നത്. അവര്‍ തമാശക്ക് വേണ്ടി പറഞ്ഞ കാര്യം മൂലം താന്‍ സൈബര്‍ അറ്റാക്ക് നേരിടുകയാണെന്നും ബാല പറഞ്ഞിരുന്നു.
ടിനിയേക്കാള്‍ ദേഷ്യം പിഷാരടിയോടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ല,’ എന്നെല്ലാം അന്ന് ബാല പറഞ്ഞിരുന്നു.
Content Highlight: Prithviraj about Tini tom imitating Bala viral video and Hitlist movie