Entertainment
എന്റെ ആ ചിത്രം ഒരു സ്ക്രിപ്റ്റ് മെറ്റീരിയലാണ്, അങ്ങനെയൊന്ന് ചെയ്യുന്നത് വലിയ ടാസ്‌ക്കാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 14, 12:35 pm
Saturday, 14th December 2024, 6:05 pm

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. 22 വര്‍ഷത്തെ കരിയറില്‍ 100ലധികം ചിത്രങ്ങളില്‍ പൃഥ്വി ഭാഗമായിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം, ഗായകന്‍ എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്.

തമിഴിൽ പൃഥ്വിരാജ് നായകനായി ശ്രദ്ധ നേടിയ ചിത്രമായിരുന്നു മൊഴി. ജ്യോതിക, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു റൊമാന്റിക് സിനിമയായിരുന്നു. മൊഴി റിലീസ് ചെയ്ത് 15 വര്‍ഷമായി എന്ന് കേള്‍ക്കുമ്പോള്‍ വയസായതുപോലെയാണ് തനിക്ക് തോന്നുന്നതെന്ന് പൃഥ്വി പറയുന്നു.

ആ സിനിമ തന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ രാധാമോഹന്‍, പ്രകാശ് രാജ്, ജ്യോതിക, സൂര്യ എന്നിവരുമായുള്ള ബന്ധം ആ സിനിമയില്‍ നിന്നാണ് തനിക്ക് ലഭിച്ചതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഇന്നും തന്നോട് മൊഴിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ സ്‌ക്രിപ്റ്റ് ഒരു റഫറന്‍സ് മെറ്റീരിയലാണെന്ന് താന്‍ പറയുമെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു.

‘മൊഴി റിലീസ് ചെയ്ത് 15 വര്‍ഷമായി എന്ന് പറയുമ്പോള്‍ വയസായതുപോലെയാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ച് മൊഴി വളരെ സ്‌പെഷ്യലായിട്ടുള്ള സിനിമയാണ്. ഒരുപാട് ബന്ധങ്ങള്‍ എനിക്ക് മൊഴിയിലൂടെ ലഭിച്ചു. സംവിധായകന്‍ രാധാ മോഹന്‍, പ്രകാശ് രാജ്, ജ്യോതിക, സൂര്യ എന്നിവരുമായുള്ള ബന്ധം തുടങ്ങുന്നത് മൊഴിയിലൂടെയാണ്.

ഇന്നും എന്നോട് മൊഴിയെപ്പറ്റി സംസാരിക്കുമ്പോള്‍ അതിന്റെ സ്‌ക്രിപ്റ്റ് ഒരു റഫറന്‍സ് മെറ്റീരിയലാണെന്ന് ഞാന്‍ പറയും. കാരണം, വളരെ കുറച്ച് കഥാപാത്രങ്ങളെ വെച്ച് ഇവൊക്കേറ്റീവായ ഒരു വിഷയം ഹ്യൂമറിന്റെ ബാക്ക്ഗ്രൗണ്ടില്‍ അവതരിപ്പിക്കുക എന്നത് വലിയൊരു ടാസ്‌ക്കാണ്. അതുകൊണ്ട് മൊഴി എന്ന സിനിമ എനിക്ക് തന്നതിന് രാധാമോഹന്‍, പ്രകാശ് രാജ് എന്നിവരോട് വലിയ നന്ദിയുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj About Mozhi Movie and it’s Script