Pala Bypoll
പി.ജെ ജോസഫിന്റെ സാന്നിധ്യം നിര്‍ണ്ണായകം; അദ്ദേഹത്തെ കാണുമ്പോള്‍ കൂവുന്നതടക്കമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് റോഷി അഗസ്റ്റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 13, 04:02 pm
Friday, 13th September 2019, 9:32 pm

കോട്ടയം: പാലായില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പി.ജെ ജോസഫിന്റെ സാന്നിധ്യം നിര്‍ണ്ണായകമാണെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ.
പി.ജെ ജോസഫിനെതിരെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ കൂവി വിളിച്ചത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ ജോസഫ് കൂടി പ്രചാരണത്തിനെത്താതെ എങ്ങനെ യു.ഡി.എഫിന് മുന്നോട്ട് പോകാനാവും, പ്രചാരണത്തില്‍ യു.ഡി.എഫ് തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്. പി ജെ ജോസഫ് പ്രചരണത്തിന് എത്തുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം നാളെ പാലായില്‍ യു.ഡി.എഫ് യോഗത്തിനെത്തുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. അനുകൂല സാഹചര്യമായതുകൊണ്ടാണ് പങ്കെടുക്കുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുളളവര്‍ യോഗത്തിനെത്തുന്നുണ്ടെന്നും പി.ജെ.ജോസഫ് പറഞ്ഞു.

 

നേരത്തെ പാലായിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ എത്തിയപ്പോഴാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പി.ജെ ജോസഫിനെതിരെ കൂവിയത്. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വേദിയിലേക്ക് കടന്നു വന്നപ്പോള്‍ത്തന്നെ ജോസഫിനെതിരെ ഗോ ബാക്ക് വിളികള്‍ ഉയര്‍ന്നിരുന്നു. പരിപാടിയില്‍ പ്രസംഗിച്ച പി.ജെ ജോസഫിന് ജോസ് ടോമിനെ വിജയിപ്പിക്കണമെന്ന് പറഞ്ഞതിന് മാത്രമാണ് കൈയ്യടി ലഭിച്ചിരുന്നത്.

ഇത് മനപൂര്‍വ്വം ജോസ്. കെ മാണി വിഭാഗം ആസൂത്രണം ചെയ്തതാണെന്നും കൂവാനായി മദ്യം കൊടുത്ത് വരെ ആളെയിറക്കിയെന്നും ജോസഫ് വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ