Advertisement
Kerala News
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രശ്‌നം ഉണ്ടാക്കുന്നത് ദൈവത്തിന്റെ പേരില്‍: പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 12, 10:36 am
Saturday, 12th January 2019, 4:06 pm

കോഴിക്കോട്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ദൈവത്തിന്റെ പേരില്‍ തന്നെയാണെന്ന് നടന്‍ പ്രകാശ് രാജ്. ശബരിമല വിഷയം പ്രതിപാദിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.


എന്നോട് ആള്‍ക്കാര്‍ മിണ്ടാതിരിക്കാന്‍ പറയാറുണ്ട്. പക്ഷെ എനിക്ക് പേടിയില്ല: പ്രകാശ് രാജ്


കേരളത്തിലേക്ക് വരാന്‍ ഇഷ്ടമാണെന്നും കേരളത്തിലുള്ളവര്‍ നല്ലവരായ ആളുകളാണന്നും താങ്കള്‍ നേരത്തെ പറഞ്ഞിരുന്നെന്നും എന്നാല്‍ ശബരിമലയുടെ പേരില്‍ ഇവിടെ നടക്കുന്ന കലാപങ്ങളും അക്രമങ്ങളും കാണുമ്പോള്‍ ആ അഭിപ്രായത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പ്രകാശ് രാജിന്റെ മറുപടി.

ഞാന്‍ ഇനിയും കേരളത്തിലേക്ക് വരും. എനിക്കിവിടം ഇഷ്ടമാണ്. പക്ഷെ ഒരു പ്രളയം നിങ്ങളെ ഒന്നാക്കിയപ്പോേള്‍ നിങ്ങള്‍ ശബരിമല വിഷയത്തില്‍ തമ്മിലടിപ്പിക്കുകയാണ് ദൈവത്തിന്റെ നാട്ടില്‍ ദൈവം പ്രശ്‌നമാണ് എന്നത് കഷ്ടമാണെന്നും പ്രകാശ് രാജ് പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.