Advertisement
Change Makers
പ്രജിത് ജയ്പാൽ കുതിക്കുകയാണ്, ചക്രക്കസേരയിൽ നിന്ന് കാറോടിച്ച് ഡൽഹിയിലേക്ക്
റെന്‍സ ഇഖ്ബാല്‍
2018 Mar 29, 05:37 am
Thursday, 29th March 2018, 11:07 am

ഏപ്രിൽ 1, 2011ൽ ഉണ്ടായ റോഡപകടം പ്രജിത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. ഒരുപക്ഷെ എന്നെന്നേക്കുമായി കിടപ്പിലാവും എന്ന് കരുതിയെങ്കിലും വൈദ്യരംഗത്തെ ഞെട്ടിച്ചുകൊണ്ട് പ്രജിത് ഉയർന്നു. പാട്ടു പഠിച്ചു, ചിത്രം വരച്ചു, ചക്രക്കസേരയിൽ പിടിയുറപ്പിച്ചു. എന്നാൽ പ്രജിത്തിൻറെ സ്വപ്‌നങ്ങൾ അവിടെ അവസാനിക്കുന്നവയായിരുന്നില്ല. മലപ്പുറത്തുള്ള മുസ്തഫയുടെ സഹയാത്തോടെ തൻറെ കാർ കൈ കൊണ്ട് നിയന്ത്രിക്കാൻ സജ്ജമാക്കി. പ്രജിത് ഇനി കാറോടിക്കും, 2500 കിലോമീറ്റർ, കോഴിക്കോട് മുതൽ ഡൽഹി വരെ. ഭിന്നശേഷിയുള്ളവരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമുള്ള ഒരു പോരാട്ടമാണ് ഈ യാത്ര.