Advertisement
Kerala News
വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണപൊടി വിതറിയ സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 05, 02:22 pm
Wednesday, 5th March 2025, 7:52 pm

കൊച്ചി: കാക്കനാട് തെങ്ങോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്യുകയും ഒരു അധ്യാപികയെ സ്ഥലം മാറ്റുകയും ചെയ്തു.

പി.എസ് ശ്രീകാന്ത്, ജീഷ ജോസഫ്, എന്‍.സ് ദീപ് എന്നിവരെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അധ്യാപിക ആര്‍.എസ് രാജിയെയാണ് സ്ഥലം മാറ്റിയത്.

വിഷയം മറച്ചുവെച്ചു, സംഭവം പുറത്തറിയാതിരിക്കാനുള്ള ശ്രമം നടത്തി, മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും ഇതിന് തയ്യാറാവാതിരുന്ന സമീപനം തുടങ്ങിയ കാരണങ്ങളാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹപാഠികളായ അഞ്ച് വിദ്യാര്‍ഥിനികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും എതിരെ നേരത്തെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തിരുന്നു. നായ്ക്കുരണപ്പൊടി ദേഹത്തായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ചികിത്സയിലാണ്.

Content Highlight: powder was sprinkled on the student’s body; Action against teachers