Kerala News
പൂന്തുറയില്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ രക്ഷപ്പെട്ടു, ഒരാള്‍ക്കായി തെരച്ചില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 26, 01:46 am
Wednesday, 26th May 2021, 7:16 am

തിരുവനന്തപുരം: പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍ പെട്ടു. കടല്‍ക്ഷോഭം ഉണ്ടായപ്പോള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ വള്ളങ്ങള്‍ അടുപ്പിക്കാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായത്.

ഒരു വള്ളം പൂര്‍ണമായും നശിച്ചു. ആറ് മത്സ്യത്തൊഴിലാളികളാണ് വള്ളങ്ങളില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

ഇതില്‍ അഞ്ച് പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തുകയായിരുന്നു. ഒരാള്‍ നീന്തി കരയിലെത്തി.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി.