മുസ്‌ലീം പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിന്റെ പഴയ വീഡിയോ ട്വീറ്റ് ചെയ്ത് ബി.ജെ.പി എം.പി; വ്യാജ വാർത്ത ഷെയർ ചെയ്തതിൽ താക്കീതുമായി ദൽഹി പൊലീസ്
national news
മുസ്‌ലീം പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിന്റെ പഴയ വീഡിയോ ട്വീറ്റ് ചെയ്ത് ബി.ജെ.പി എം.പി; വ്യാജ വാർത്ത ഷെയർ ചെയ്തതിൽ താക്കീതുമായി ദൽഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th May 2020, 11:10 am

ന്യൂദൽഹി: വ്യാജ വാർത്ത പ്രചരിപ്പിച്ച ബി.ജെ.പി എം.പിയ്ക്ക് താക്കീത് നൽകി ദൽഹി പൊലീസ്. എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നതിന് മുൻപ് അത് ശരിയാണെന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണമെന്നാണ് പശ്ചിമ ദൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പി പർവേഷ് സാഹിബ് സിങിനോട് ദൽഹി പൊലീസ് ആവശ്യപ്പെട്ടത്.

ഏതെങ്കിലും മതം ഇത്തരത്തിൽ പ്രാർത്ഥന നടത്തുന്നത് കൊവിഡ് ലോക്ക് ഡൗൺ കാലത്ത് അനുവദിക്കുമോ എന്നു ചോദിച്ചു കൊണ്ടായിരുന്നു മുസ്‌ലീം പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിന്റെ പഴയ വീഡിയോ പർവേഷ് ട്വീറ്റ് ചെയ്തത്. ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശവും പൂർണമായും നിരാകരിക്കുകയാണ് എന്നും ബി.ജെ.പി എം.പി പറഞ്ഞു.

“മൗലവിമാരുടെ സാലറി അരവിന്ദ് കെജ്‌രിവാള്‍ ‌കൂട്ടി. അവരുടെ ശമ്പളം വെട്ടിക്കുറച്ചാൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുറയും. ദൽഹിയെ നശിപ്പിക്കാമെന്ന് നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തിരുന്നോ”. എന്നും പർവേഷ് സിങ് ട്വീറ്റിൽ ചോദിച്ചു.

എന്നാൽ പർവേഷ് സിങിന്റെ ട്വീറ്റിന് മറുപടിയായി ഈ വാർത്തയും വീഡിയോയും തികച്ചും തെറ്റാണ് എന്ന് ദൽഹി ഡി.സി.പി പ്രതികരിച്ചു.
“ഇത് തികച്ചും തെറ്റായ വാർത്തയാണ്. പഴയ ഒരു വീഡിയോ ആണ് ഇതിന് ഉപയോ​ഗിച്ചിരിക്കുന്നത്. എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നതിന് മുൻപ് അത് ശരിയാണെന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണം. ദൽഹി ഡി.സി പി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം”.

പർവേഷ് സിങ് ട്വീറ്റ് പിൻവലിച്ചെങ്കിലും വിഷയത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ആം ആദ്മി രാജ്യസഭ എം.പി സഞ്ജയ് സിങ് ദൽഹി പൊലീസിന്റെ ട്വീറ്റ് ഉദ്ധരിച്ച് ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ബി.ജെ.പി നേതാക്കൾക്ക് നാണമില്ലേ എന്ന് ചോദിച്ച് രം​ഗത്ത് എത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക