ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വീട്ടില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഭൂവുടമയുടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി വാടകക്കാരന്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ പിര്‍ഗലി നിവാസിയായ യൂസഫ് ആണ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
മോദിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ താന്‍ വാടക വീട്ടില്‍ മോദിയുടെ ഛായാ ചിത്രം വെച്ചിരുന്നെന്നും എന്നാല്‍ വീട്ടുമടകളായ യാക്കൂബ് മന്‍സൂരിക്കും സുല്‍ത്താന്‍ മന്‍സൂരിക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്നും യൂസഫ് പറയുന്നു.
ഫോട്ടോ എടുത്ത് മാറ്റാന്‍ വീട്ടുടമകള്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും പറ്റില്ലെന്ന് പറഞ്ഞ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യൂസഫിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.