Advertisement
national news
പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 16, 12:10 pm
Tuesday, 16th March 2021, 5:40 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ സിന്‍ഹ രാജിവെച്ചു. രാജിയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പി.കെ സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്.

ഒന്നാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു സിന്‍ഹ. 2019 ല്‍ വിരമിച്ച സിന്‍ഹയെ പ്രത്യേക പോസ്റ്റ് നല്‍കിയാണ് നിയമിച്ചത്.

മോദിയുടെ കാലാവധി തീരുന്നതുവരെയായിരുന്നു ചുമതല നല്‍കിയത്.

നേരത്തെ വൈദ്യുതി മന്ത്രാലയത്തില്‍ സെക്രട്ടറിയായും സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ഐ.എ.എസ് ബാച്ചിലെ അംഗമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Sinha, Principal Advisor to PM Narendra Modi