സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ രാഷട്രീയക്കാരനല്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം. ദളിതുകളുടെയും സ്ത്രീകളുടെയും എഴുത്തുകാരുടെയുമെല്ലാം സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പുള്ള ചോദ്യം ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ടോ എന്നാണ്.
ഫേസ് ടു ഫേസ് | പെരുമാള്‍ മുരുഗന്‍ | അരുണ്‍ ജനാര്‍ദ്ദനന്‍
ദൈവമുണ്ടോയെന്നതു സംബന്ധിച്ച സംവാദത്തിന് എനിക്ക് ഒട്ടും താല്‍പര്യമില്ല. പകരം ദൈവത്തെ ആവശ്യമുണ്ടോ ഇല്ലയോ എന്ന സംവാദമാണ് കൂടുതല്‍ പര്യാപ്തം.
മാതോരുഭാഗന്‍ എന്ന നോവലിന്റെ പേരില്‍ നേരിടേണ്ടി വന്ന ആക്രമണങ്ങളെ തുടര്‍ന്ന് “ഒരു എഴുത്തുകാരന്റെ മരണം” എന്നു പ്രഖ്യാപനത്തോടെ എഴുത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു പെരുമാള്‍ മുരുഗന്‍. എന്നാല്‍ 19 മാസങ്ങള്‍ക്കുശേഷം താന്‍ വീണ്ടും എഴുതും എന്നു പറഞ്ഞുകൊണ്ടു 200 കവിതകളടങ്ങിയ സമാഹാരവുമായി അദ്ദേഹം തിരിച്ചുവരികയാണ്. തനിക്കെതിരായ ക്രിമിനല്‍ നടപടികളെല്ലാം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിയിലെ അവസാന വാചകങ്ങളാണ് ഇപ്പോഴത്തെ തന്റെ കരുത്ത് എന്ന പ്രഖ്യാപനത്തോടെ. പെരുമാള്‍ മുരുഗനുമായി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധി അരുണ്‍ ജനാര്‍ദ്ദനന്‍ നടത്തിയ അഭിമുഖത്തിന്റെ പരിഭാഷ.
എഴുത്തുകളുടെ പേരിലുള്ള ആക്രമണങ്ങള്‍ക്കുശേഷം ഒരു പരാതി നല്‍കാന്‍ താങ്കള്‍ മടി കാണിച്ചിരുന്നു. ഇപ്പോള്‍ മദ്രാസ് ഹൈക്കോടതി ഒരു ഉത്തരവ് നല്‍കിയിരിക്കുകയാണ്. (മുരുഗന്റെ പുസ്തകം മാതോരുഭാഗന്‍) നിരോധിച്ചുകൊണ്ടുള്ള നാമക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു) ഇതിനെക്കുറിച്ച് എന്തു തോന്നുന്നു?
കോടതി ഉത്തരവ് എനിക്കുള്ള വ്യക്തിപരമായ കുറിപ്പായാണ് തോന്നിയത്. പ്രത്യേകിച്ച് അതിന്റെ അവസാന ഭാഗങ്ങള്‍ (തനിക്കു ലഭിച്ച ഏറ്റവും വലിയ കഴിവ് എഴുത്ത് പുനര്‍ജീവിപ്പിക്കാന്‍ എഴുത്തുകാരനെ അനുവദിക്കുക). ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്നില്‍ ഈ വാക്കുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം സൃഷ്ടിച്ചു. അതുകൊണ്ടാണ് ഞാന്‍ വീണ്ടും എഴുതുന്നത്. പൊതുജനം ഈ കോടതി ഉത്തരവ് ചര്‍ച്ച ചെയ്യുകയും അതിനെ നീതിയുടെ മൂല്യം മനസിലാക്കുകയും ചെയ്യട്ടെ. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ നേരിട്ട അനുഭവങ്ങളില്‍ നിന്നും റികവര്‍ ചെയ്യാനാണ് ഞാനിപ്പോഴും ശ്രമിക്കുന്നത്. പതുക്കെ വീണ്ടും എഴുതിത്തുടങ്ങുന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്.
ഒരു എഴുത്തുകാരന് 19മാസം തന്റെ പേന വലിച്ചെറിയാന്‍ കഴിയുമോ? സ്വയം പ്രതിഫലിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു തരം വീര്‍പ്പുമുട്ടല്‍ തോന്നിയിരുന്നോ?
മൂന്നുമാസത്തോളം ഞാന്‍ ഒന്നും എഴുതിയില്ല. വളരെയധികം മരവിച്ച അവസ്ഥയിലായിരുന്നു. എനിക്ക് ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കഴിഞ്ഞില്ല. വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ട് മൂന്നുമാസത്തിനുശേഷം 2015 ഫെബ്രുവരിയിലാണ് ആദ്യമായി വീണ്ടും എഴുതാന്‍ തോന്നിയത്. അന്ന് ഞാനൊരു കവിതയെഴുതി. ഇതുവരെ 200 കവിതകള്‍. കോടതി ഉത്തരവിനുശേഷം, ഇതു കവിതാസമാഹാരമായി പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കുന്നതുവരെ, ഞാന്‍ മാത്രമേ ഈ കവിതകള്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ.
താങ്കള്‍ക്കെതിരെ വന്നവരോട് പൊരുതാതെ “എഴുത്തുകാരന്റെ മരണം” എന്നു പഖ്യാപിച്ച താങ്കളെ നിരവധി വായനക്കാര്‍ വിമര്‍ശിച്ചിരുന്നു.
പ്രസ്താവനകളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മറ്റും ഞാന്‍ തിരിച്ചടിക്കുമെന്ന് ഒട്ടേറെപ്പേര്‍ പ്രതീക്ഷിച്ചിരുന്നു. ഞാന്‍ വലിയ ഭീഷണികള്‍ നേരിട്ടിരുന്ന സമയത്ത് എനിക്കുവേണ്ടി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ഥികളുണ്ടായിരുന്നു, പൊലീസിനെ സമീപിക്കാന്‍, അല്ലെങ്കില്‍ കോടതിയില്‍ ഹര്‍ജി നല്‍കാന്‍ എന്നെ പദേശിച്ച വക്കീലന്മാരുണ്ടായിരുന്നു, എന്റെ ശത്രു ആരാണെന്ന് അറിയാത്തതിനാല്‍ കാര്യങ്ങളെ ഈ രീതിയില്‍ കൈകാര്യം ചെയ്യാന്‍ എനിക്കു താല്‍പര്യമില്ലായിരുന്നു. ഞാന്‍ ആര്‍ക്കെതിരെയാണ് സാക്ഷിപറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.
രാജ്യത്തിന്റെ കടമ നോക്കുകയാണെങ്കില്‍ എനിക്കു പറയാന്‍ കഴിയും രാജ്യം മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കേണ്ടത് ക്രമസമാധാനത്തിനാണെന്ന്. ദൈവത്തെയും വിശ്വാസത്തെയും സംബന്ധിച്ച ജാതിമത സംഘടനകളുടെ ആശങ്കകളില്‍ എനിക്ക് വലിയ സംശയം ഉള്ളതുകൊണ്ടുതന്നെ ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. എന്റെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനു പദ്ധതിയിട്ടപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു; അവര്‍ എന്റെ രചനകള്‍ക്കുനേരെ ഉപയോഗിച്ച അതേഭാഷ നമ്മള്‍ അവര്‍ക്കുനേരെ ഉപയോഗിക്കേണ്ടതുണ്ടോയെന്ന്.
എന്റെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനു പദ്ധതിയിട്ടപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു; അവര്‍ എന്റെ രചനകള്‍ക്കുനേരെ ഉപയോഗിച്ച അതേഭാഷ നമ്മള്‍ അവര്‍ക്കുനേരെ ഉപയോഗിക്കേണ്ടതുണ്ടോയെന്ന്.
ഒരിക്കല്‍ ബുദ്ധനോട് ഒരാള്‍ ചോദിച്ചു അയാള്‍ തുടര്‍ച്ചയായി നിങ്ങളെ അപമാനിച്ചിട്ടും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന്. അദ്ദേഹം പറഞ്ഞു, ഞാന്‍ ആ അപമാനം സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തനിക്കുനേരെ അപമാനവര്‍ഷം നടത്തിയവര്‍ക്കു തന്നെയാണ് അത് എന്ന്.
സാഹിത്യ പരിപാടികളിലേക്കും മറ്റുമുള്ള ക്ഷണം നിരസിച്ചു എന്നും അറിഞ്ഞല്ലോ. താങ്കള്‍ ഒരു അന്തര്‍മുഖനാണോ അല്ലെങ്കില്‍ പബ്ലിസിറ്റിയില്‍ നിന്നും മനപൂര്‍വ്വം ഒഴിവാകാന്‍ ശ്രമിച്ചതാണോ?
ഇത്രത്തോളം മുഖ്യധാരയില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കു സാധിച്ചു എന്നത് എനിക്കുപോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു വിവാദത്തില്‍ അകപ്പെട്ട എഴുത്തുകാരനായിരുന്നിട്ടുപോലും സ്‌റ്റേജില്‍ എന്റെ കഥ വിവരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെപ്പേര്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചിരുന്നു. വിവാദവുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി ഉത്തരവ് ആരും ചര്‍ച്ച ചെയ്തിട്ടില്ല. എന്നെക്കുറിച്ച് വായിക്കുന്നവര്‍ക്ക് അതൊരു വിവാദമല്ലേ?
എനിക്ക് എല്ലാം അറിയാം. ഞാനൊരു എഴുത്തുകാരനാണ്. എന്റെ എഴുത്തിലൂടെ ഞാനെന്റെ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ്. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയക്കാരനെപ്പോലെ ഞാന്‍ സ്‌റ്റേജില്‍ സംസാരിക്കുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നത്?
ഒരു പേപ്പര്‍ പ്രസന്റേഷന് കുറഞ്ഞത് രണ്ടുമാസമെങ്കിലുമെടുക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാനൊരു സ്വിച്ചല്ല. എന്റെ സര്‍ഗാത്മകത മങ്ങിപ്പോകുകയുമില്ല. ഞാന്‍ എന്തിനെക്കുറിച്ച് എഴുതണം, സംസാരിക്കണം എന്നതുസംബന്ധിച്ച് എനിക്കു സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്. സാഹിത്യ പരിപാടികള്‍ക്കുള്ള ക്ഷണം, പ്രത്യേകിച്ച് കേരളത്തിലേത് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ കഴിയുമായിരുന്നില്ല. വര്‍ഷം മുഴുവന്‍ ഞാന്‍ പൊതുപരിപാടിയില്‍ പങ്കെടുക്കേണ്ടിവരുമായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
എന്റെ അവസ്ഥ വിവരിക്കാന്‍ മാത്രം ഞാനൊരു പ്രാസംഗികനോ ഉയര്‍ന്ന ചിന്തകനോ അല്ല. എനിക്കു പറയാനുള്ളതെല്ലാം നിങ്ങള്‍ക്ക് എന്റെ കവിതകളില്‍ കാണാം.
ഇപ്പോള്‍ ഒരുപാട് കാര്യങ്ങളെക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. ഗദ്യങ്ങളല്ല പദ്യങ്ങള്‍ മാത്രമാണ് മനസില്‍ വരുന്നത്. എന്റെ എല്ലാ മുറിവുകളെയും വ്രണപ്പെടുത്താന്‍ മനസ് കണ്ടെത്തിയ തന്ത്രമായിരിക്കാം അത്. ജൈവികവിഷങ്ങളെ അകറ്റാന്‍ നമ്മുടെ ശരീരം ചൂടാവുന്നതുപോലെ, പനി നമ്മളെ ലഹരിപിടിപ്പിക്കുന്നതുപോലെ.
കോംഗു മേഖലയിലെ ഒരു വിഭാഗം ജാതി സംഘടനകളാണ് താങ്കള്‍ക്കെതിരെ തിരിഞ്ഞത്. ഒ.ബി.സി വിഭാഗങ്ങള്‍ ഏറെയുള്ള മേഖലയാണിത്. നിങ്ങളുടെ കാഴ്ചപ്പാടില്‍ എന്താണ് ജാതിയെന്നത്?
എനിക്കിപ്പോഴും വ്യക്തമായി കണ്ടെത്താനാവാത്ത ഒന്നാണത്. എന്നെ സംബന്ധിച്ച് അതൊരു നിഗൂഢതയായി നിലനില്‍ക്കുന്നു. നമ്മള്‍ ജാതിയായി കാണുന്നത് യഥാര്‍ത്ഥത്തില്‍ നമ്മള്‍ അന്വേഷിക്കുന്ന ഒന്നല്ല. ജാതിയെന്ന ആശയത്തിന് അര്‍ത്ഥമുണ്ടെങ്കില്‍ നമ്മളെല്ലാം ഒരേ വായു ശ്വസിക്കുന്നത് എങ്ങനെയെന്നതിനെ നമുക്ക് വിശദീകരിക്കാനാവില്ല.
എന്റെ പുസ്തകത്തെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായ സമയത്ത് ആരാണ് അതിന്റെ പിന്നില്‍ എന്ന് എനിക്കറിയില്ലായിരുന്നു എന്നു ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ആരെയും കുറ്റപ്പെടുത്താനാവില്ല. എന്റെ പുസത്കത്തെ നിരോധിച്ച ജാതി ശക്തികളെയായാലും രാജ്യത്തെയായാലും. എനിക്കറിയില്ല.
ഗൗണ്ടര്‍ സ്ത്രീകളെ അപമാനിക്കുന്നു എന്നാരോപിച്ചാണ് താങ്കളുടെ നോവലിനുനേരെ ആക്രമണമുണ്ടായത്. ഒരു അപരിചിതനില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ ഒരു സ്ത്രീയെ അവരുടെ കുടുംബം അനുവദിക്കുന്ന ക്ഷേത്ര ആചാരത്തെ അനുസരിക്കുന്ന ഒരു ഭാര്യയെയാണ് നിങ്ങള്‍ ചിത്രീകരിച്ചത്. തിരുചെഗൊഡെയിലെ സ്ത്രീകളെക്കുറിച്ചും ഈ സാമൂഹ്യ ചരിത്രത്തിലുള്ള അവരുടെ പങ്കിനെക്കുറിച്ചും വിശദീകരിക്കാമോ?
കൊംഗു മേഖലയില്‍ സമൃദ്ധികൊണ്ടുവന്നത് സ്ത്രീകളാണിത്. നൂറു കണക്കിന് ട്രക്ക് ഓപ്പറേറ്റര്‍മാരും ഡ്രൈവര്‍മാരും മറ്റുമായി ഒരു പുരുഷ മുഖമായി തിരുചെഗോഡെയും നാമക്കലും തോന്നുമെങ്കിലും ഭര്‍ത്താക്കന്മാര്‍ മാസങ്ങളോളം ദൂരദേശങ്ങളില്‍ ജോലിചെയ്യാന്‍ പോയപ്പോള്‍ ഈ ഭൂമി സമൃദ്ധമാകാന്‍ സഹായിച്ചത് ഞങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകളാണ്.
കുട്ടികളെയും കൃഷിയും വീട്ടുജോലിയും നോക്കിയത് സ്ത്രീകളായിരുന്നു. സൈക്കിള്‍ കണ്ടുപിടിച്ച കാലം മുതല്‍ അതിവിടെയുണ്ട്. സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 1980കളുടെ ആദ്യം തന്നെ ടി.വി.എസ് 50 ഓടിക്കുന്ന സ്ത്രീകളെ ഇവിടെ കാണാമായിരുന്നു.
സാഹിത്യ പരിപാടികള്‍ക്കുള്ള ക്ഷണം, പ്രത്യേകിച്ച് കേരളത്തിലേത് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ കഴിയുമായിരുന്നില്ല. വര്‍ഷം മുഴുവന്‍ ഞാന്‍ പൊതുപരിപാടിയില്‍ പങ്കെടുക്കേണ്ടിവരുമായിരുന്നു.
1990 റിഗ് ബിസിനസിന്റെ ആവിര്‍ഭാവത്തോടെയാണ് ഞങ്ങളുടെ സാമൂഹ്യരൂപത്തില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയത്. പരമ്പരാഗത കുടുംബങ്ങളിലെ പുരുഷന്മാര്‍ ഔപചാരിക വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ സമയമായിരുന്നു അത്. പക്ഷെ സ്ത്രീകള്‍ അതിനകം തന്നെ വിദ്യാഭ്യാസം നേടുന്നുണ്ടായിരുന്നു. പലരും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറച്ചുപേര്‍ കോളജില്‍ പോയി.
ഏറ്റവും പ്രധാനമായി എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ സമ്പാദ്യമുണ്ടായിരുന്നു. റിഗ് ബിസിനസിനായി ഗൗണ്ടര്‍മാര്‍ വടക്കേ ഇന്ത്യയിലേക്കു പോകാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകളായിരുന്നു ഈ ഭൂമി ഭരിച്ചിരുന്നത്.
ഞാന്‍ വളര്‍ന്നുവരുന്ന സമയത്ത് എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയായിരുന്നു. 1990കളുടെ മധ്യത്തില്‍ എനിക്കു ജോലി കിട്ടിയെങ്കിലും ഏറെക്കാലം അമ്മയായിരുന്നു എന്റെ ശമ്പളമൊക്കെ കൈകാര്യം ചെയ്തിരുന്നത്. അവര്‍ക്ക് വലിയ വിദ്യാഭ്യാസമൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും കണക്കില്‍ വിദഗ്ധയായിരുന്നു. തിരുചെഗൊഡിന്റെ മാറ്റം ഞങ്ങളുടെ സ്ത്രീകളുടെ കൂടി കഥയാണ്.
സ്വദേശമായ നാമക്കലിലെ ആളുകള്‍പോലും താങ്കള്‍ക്കെതിരെ തിരിഞ്ഞപ്പോഴുണ്ടായ വേദന വിവരിക്കാമോ?
എന്റെ അവസ്ഥ വിവരിക്കാന്‍ മാത്രം ഞാനൊരു പ്രാസംഗികനോ ഉയര്‍ന്ന ചിന്തകനോ അല്ല. എനിക്കു പറയാനുള്ളതെല്ലാം നിങ്ങള്‍ക്ക് എന്റെ കവിതകളില്‍ കാണാം.
വരള്‍ച്ച പ്രശ്‌നമുള്ള സ്ഥലത്ത് നിന്നാണ് താങ്കള്‍ വരുന്നത്. നിങ്ങളുടെ രചനകളില്‍ “ജലം” വരുന്നത് ഇതു കൊണ്ടാണോ ?
ഞങ്ങളുടെ സ്ഥലത്ത് വേണ്ടത്ര നദികളോ കുളങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഇതാണ് കിണറുമായി എന്നെ കൂടുതല്‍ അടുപ്പിച്ചത്. കുട്ടിക്കാലത്ത് ഞങ്ങള്‍ വെള്ളത്തിനായി ഏറ്റവും ആശ്രയിച്ചിരുന്നത് ഈ കിണറുകളെയായിരുന്നു. നീരു വിളയാട്ടിലെ തവളയെ പോലെ തന്നെ ഞാനും കമഴ്ന്നടിച്ച് കിണറില്‍ വീണിട്ടുണ്ട്.
ആരെയും കുറ്റപ്പെടുത്താനാവില്ല. എന്റെ പുസത്കത്തെ നിരോധിച്ച ജാതി ശക്തികളെയായാലും രാജ്യത്തെയായാലും
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ വീണിട്ട് എനിക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും വായിക്കുമ്പോള്‍ പുറംവേദന കാരണം നിവര്‍ന്നിരുന്ന് വായിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അതുകൊണ്ട് കുറച്ചിരുന്ന് കഴിഞ്ഞാല്‍ കിടന്നാണ് വായിക്കാറുള്ളത്. ട്രിച്ചിയിലെ കല്ലാനൈ ഡാമിലും കാലവരയന്‍ ഡാമിലെ അരുവികളിലുമെല്ലാം കുട്ടിക്കാലത്ത് ഞാന്‍ കളിച്ചിട്ടുണ്ട്.
കലാകാരനായ കെ.എം അടിമൂലത്തെ കാണാന്‍ ഒരിക്കല്‍ എഴുത്തുകാരിയും സുഹൃത്തുമായ ഉമാ വാസുകിയുടെ കൂടെ പോയിരുന്നു. ചോലമണ്ഡലം ബീച്ചിന് സമീപമായിരുന്നു സന്ദര്‍ശനം. വെള്ളത്തോടുള്ള എന്റെ അഭിനിവേശം അന്ന് എന്നെ കൊന്നില്ലെന്നെയുള്ളൂ. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന എന്നെ വാസുകിയാണ് രക്ഷപ്പെടുത്തിയത്. പക്ഷെ ആ സംഭവം വെള്ളത്തില്‍ നിന്നും എന്നെ അകറ്റിയിരുന്നില്ല.
ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന താങ്കളുടെ പ്രദേശത്ത് വെള്ളം എന്നത് ആവേശമായിരുന്നു ?
കാവേരി, മേട്ടൂര്‍ പദ്ധതികള്‍ വെള്ളം തരുന്നതിനും മുമ്പ് കുട്ടിക്കാലത്ത് ദൂരെയുള്ള കിണറുകളില്‍ പോയി വെള്ളമെടുക്കേണ്ടിയിരുന്നു. സൈക്കിളുകളില്‍ ഇരുവശത്തും കുടം കെട്ടിയായിരുന്നു യാത്ര. എണ്‍പതുകളില്‍ മൂന്നും നാലും വര്‍ഷം മഴ ലഭിക്കാതെ നിന്ന സമയമുണ്ടായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
ഞാനൊരു നിരീശ്വരവാദിയല്ല. കോളേജില്‍ ചേരുന്നതിന് മുമ്പ് വദസേനിയിലുള്ള മുരുക ക്ഷേത്രത്തില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്റെ കുടുംബത്തിന്റെ മുരുകഭക്തി ഞാന്‍ മനസില്‍ താലോലിക്കുന്ന ഒന്നാണ്.
വരള്‍ച്ചയുമായി ബന്ധപ്പെട്ട് ചില വിശ്വാസങ്ങളും നിലനിന്നിരുന്നു. പിന്നിലെ ശാസ്ത്രം എന്താണെന്ന് അറിയില്ലെങ്കിലും കൈയില്‍ തേങ്ങയുമായി കിണറിന്റെ സ്ഥാനം കണ്ടെത്തുന്നവര്‍ അന്നുണ്ടായിരുന്നു. അങ്ങനെ കണ്ടെത്തുന്ന സ്ഥലത്താണ് ഞങ്ങള്‍ കിണറുകള്‍ കുഴിച്ചിരുന്നത്. കിണറുകളും ജലദൗര്‍ലഭ്യതയുമാണ് എല്ലാ മാറ്റങ്ങളുടെയും പശ്ചാത്തലം. 1991ല്‍ പ്രസിദ്ധീകരിച്ച “യെരുവെയി”ലില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത് ഇതായിരുന്നു.
നിങ്ങളുടെ നോവലില്‍ ദൈവത്തെ ഇകഴ്ത്തി കാണിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിങ്ങളുടെ വിശ്വാസം എത്രത്തോളം ആഴത്തിലുള്ളതാണ് ?
എന്റെ പിതാവ് വലിയ മുരുഗ ഭക്തനായിരുന്നു. എനിക്ക് ഇരുപത് വയസുള്ളപ്പോഴാണ് അദ്ദേഹം മരിച്ചത്. മുരുഗ ഭഗവാന്റെ അനുഗ്രഹമില്ലാതെ ഞാന്‍ ജനിക്കുമായിരുന്നില്ലെന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു. എന്റെ അമ്മ ഗര്‍ഭിണിയായിരിക്കെ പളനിയില്‍ പോയ കാര്യം അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു.
ഞാനൊരു നിരീശ്വരവാദിയല്ല. കോളേജില്‍ ചേരുന്നതിന് മുമ്പ് (അരിഗ്‌നര്‍ അണ്ണാ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്) വദസേനിയിലുള്ള മുരുക ക്ഷേത്രത്തില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്റെ കുടുംബത്തിന്റെ മുരുകഭക്തി ഞാന്‍ മനസില്‍ താലോലിക്കുന്ന ഒന്നാണ്. ദൈവമുണ്ടോയെന്നതു സംബന്ധിച്ച സംവാദത്തിന് എനിക്ക് ഒട്ടും താല്‍പര്യമില്ല. പകരം ദൈവത്തെ ആവശ്യമുണ്ടോ ഇല്ലയോ എന്ന സംവാദമാണ് കൂടുതല്‍ പര്യാപ്തം. നമുക്ക് ചുറ്റും നോക്കുകയാണെങ്കില്‍ നമ്മുടെ നിത്യജീവിതത്തിലെ ശൂന്യതയെ മറയ്ക്കുന്ന ഒന്നായ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അഭിവൃദ്ധിപ്പെട്ട ഒട്ടേറെ ജീവിതങ്ങളെ നമുക്കു കാണാം.
നമ്മള്‍ ജാതിയായി കാണുന്നത് യഥാര്‍ത്ഥത്തില്‍ നമ്മള്‍ അന്വേഷിക്കുന്ന ഒന്നല്ല. ജാതിയെന്ന ആശയത്തിന് അര്‍ത്ഥമുണ്ടെങ്കില്‍ നമ്മളെല്ലാം ഒരേ വായു ശ്വസിക്കുന്നത് എങ്ങനെയെന്നതിനെ നമുക്ക് വിശദീകരിക്കാനാവില്ല.
ആളുകള്‍ തങ്ങളുടെ വേദനയും സന്തോഷവും സഹജീവികളുമായി പങ്കുവെയ്ക്കാതിരിക്കുമ്പോള്‍, അവരുടെ കഥകളെ മറ്റുള്ളവര്‍ കളിയാക്കുകയും അനാദരിക്കുകയും ചെയ്യുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഇവിടെയാണ് ദൈവത്തിന്റെ റോള്‍. നമുക്ക് എന്തും അദ്ദേഹത്തോട് പറയാം.
എന്റെ അമ്മയും ദൈവവിശ്വാസിയായിരുന്നു. ഞാന്‍ സംഘകൃതികളില്‍ പെടുന്ന “തേവാര”വും “തിരുവാസക” വും പഠിച്ചിട്ടുണ്ട്. നാമക്കല്‍ അഞ്ജനേയര്‍ ക്ഷേത്രത്തില്‍ പോകുമ്പോഴെല്ലാം കമ്പരാമായണം ചൊല്ലാറുണ്ട്. കുടുംബം ആവശ്യപ്പെടുമ്പോഴെല്ലാം പ്രാര്‍ത്ഥനകളിലും പൂജയിലും പങ്കെടുക്കാന്‍ മടി കാണികാണിക്കാറില്ല.
സമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ജന്മസ്ഥലം താങ്കളുടെ അയല്‍പ്രദേശമായിരുന്ന ഈറോഡ് ആണ്. ജാതീയതയ്ക്കും സാമൂഹിത തിന്‍മകള്‍ക്കും എതിരായ അദ്ദേഹത്തിന്റെ ആശയങ്ങള്‍ തിരുഞ്ചെന്‍കോടിനെ സ്വാധീനിച്ചിരുന്നില്ലെ ?
വെള്ളം ഇല്ലെന്നത് പോലെ ബ്രാഹ്മണരും ഞങ്ങളുടെ പ്രദേശത്ത് എണ്ണത്തില്‍ കുറവായിരുന്നു. തമിഴ്‌നാട്ടിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഞങ്ങളുടെ നാട്ടില്‍ ക്ഷേത്രങ്ങളും കുറവായിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിനെതിരായ പെരിയാറിന്റെ മുന്നേറ്റത്തിന് മധ്യവര്‍ത്തികളും ഗൗണ്ടര്‍മാരും താമസിച്ചിരുന്ന ഞങ്ങളുടെ മേഖലയില്‍ ചെയ്യാന്‍ കാര്യമായൊന്നുമുണ്ടായിരുന്നില്ല.
രാജ്യം എഴുപതാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്താണ് പ്രത്യേകിച്ച് ദളിതുകള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെയെല്ലാം സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന വേളയില്‍ ?
സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ രാഷട്രീയക്കാരനല്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം. ദളിതുകളുടെയും സ്ത്രീകളുടെയും എഴുത്തുകാരുടെയുമെല്ലാം സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പുള്ള ചോദ്യം ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ടോ എന്നാണ്.
കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്