ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറെ പരിശീലകന് പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ ബൂട്ടുകെട്ടുന്ന താരത്തെ പെപ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് നീക്കം നടത്തുന്നതിന്റെ സാധ്യതകളെ കുറിച്ച് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിഷയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നോ നെയ്മറില് നിന്നോ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. വരുന്ന സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള നെയ്മറിന്റെ നീക്കം സാധ്യമല്ലെന്നാണ് ഫ്രഞ്ച് ഔട്ട്ലെറ്റായ എല്‍ എക്വിപ്പയുടെ നിഗമനം. എന്നാല്‍ പി.എസ്.ജി.യില്‍ നിന്നുള്ള താരത്തിന്റെ വിടവാങ്ങല്‍ തള്ളിക്കളയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പി.എസ്.ജിയില്‍ 2025 വരെ നെയ്മര്‍ക്ക് കരാര്‍ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു.
നെയ്മറെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്കൈ സ്പോര്‍ട്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട്.