യുവേഫയുടെ യൂറോപ്യന്‍ ലീഗ് റാങ്കിങ്ങില്‍ ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ പിറകോട്ട് പോയതാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ലീഗ് വണ്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തന്നെയാണ് ഒന്നാമത്. ബുണ്ടസ് ലിഗ, ലാലിഗ, ബെല്‍ജിയന്‍ പ്രോ ലീഗ്, നെതര്‍ലാന്‍ഡ്സ് ലീഗ്, ലീഗ് വണ്‍, പോര്‍ച്ചുഗലിലെ ലിഗ പോര്‍ച്ചുഗല്‍, തുര്‍ക്കിയിലെ സൂപ്പര്‍ ലിഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് സ്വിസ് സൂപ്പര്‍ ലീഗ് തുടങ്ങിയവയാണ് യഥാക്രമം ആദ്യ പത്ത് സ്ഥാനത്തുള്ളവര്‍. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, യുറോപ്പ കോണ്‍ഫറന്‍സ് ലീഗ് എന്നിവയില്‍ ക്ലബുകളുടെ പ്രകടനം വിലയിരുത്തിയാണ് യുവേഫ റാങ്കിങ് തയ്യാറാക്കുന്നത്.
Ligue 1 has dropped out of Europe’s top 5 leagues, with France losing its place to the Netherlands in UEFA’s ranking at the start of this season 📉
The calculation is determined by the sum of each country’s European performance over the last 5 years 🤓 pic.twitter.com/Np0M2RhKcb
— ESPN FC (@ESPNFC) July 4, 2023
ചാമ്പ്യന്‍സ് ലീഗില്‍ ലീഗ് വണ്ണിലെ ടീമുകളുടെ പ്രകടനം ഇപ്പോഴത്തെ ഗ്രേഡിങ്ങിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ലീഗ് വണ്ണിലെ പ്രധാന ടീമായ പി.എസ്.ജി റൗണ്ട്-16ല്‍ തന്നെ പുറത്തായിരുന്നു. ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടായിരുന്നു ടീം പുറത്തായത്. കഴിഞ്ഞ സീസണില്‍ യുവേഫയുടെ ടൂര്‍ണമെന്റുകളില്‍ നോക്കൗട്ടില്‍ പ്രവേശിച്ച ഏക ഫ്രഞ്ച് ടീമായിരുന്നു പി.എസ്.ജി.