പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേഷണം ഇന്ത്യയില്‍ നിര്‍ത്തിവെച്ചു
Pulwama Terror Attack
പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേഷണം ഇന്ത്യയില്‍ നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th February 2019, 7:36 pm

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലിഗിന്റെ സംപ്രേഷണം ഇന്ത്യയില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ വിതരണവകാശമുള്ള ഡി സ്‌പോര്‍ട്‌സാണ് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 39 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ALSO READ: തന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ഇനിയും സഹിച്ച് മുന്നോട്ടുപോകാനാകില്ല; മഞ്ഞപ്പടയ്‌ക്കെതിരെ തുറന്നടിച്ച് സി.കെ വിനീത്

കഴിഞ്ഞയാഴ്ചയാണ് മത്സരം ആരംഭിച്ചത്. പി.എസ്.എല്ലിന് ഇന്ത്യയില്‍ ആരാധകരുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ സംപ്രേഷണം നിര്‍ത്തുകയാണെന്ന് ഡി സ്‌പോര്‍ട്‌സ് അറിയിച്ചു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡി സ്‌പോര്‍ട്‌സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ മുതലുള്ള മത്സരങ്ങളാണ് ഡി സ്‌പോര്‍ട്‌സ് ഒഴിവാക്കിയിരിക്കുന്നത്.