കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്.ഡി.പി.ഐ ധാരണയെന്ന ആരോപണവുമായി പി.സി ജോര്‍ജ്. താന്‍ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു.
വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപ്പേട്ടയിലെ ‘കൂവല്‍’ വിവാദത്തിന് പിന്നാലെ പലയിടങ്ങളില്‍ നിന്നും പി.സി ജോര്‍ജിന് എതിരെ സമാനമായ രീതിയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു.
മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തോടെ അവസാനിപ്പിച്ചതാണ് വര്‍ഗീയ വാദികളുമായുള്ള ബന്ധമെന്ന് ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.
2016 ല്‍ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് പി.സി ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിച്ച് ജയിക്കുന്നത്. ഇതിന് പിന്നാലെ അദ്ദേഹം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുമായി അടുത്തിരുന്നു.
മുസ്‌ലീങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങളും പരാമര്‍ശങ്ങളും പി.സി നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ചിലര്‍ കൂക്കിവിളിച്ചിരുന്നു. പ്രചാരണം തടസപ്പെടുത്തിയതിന് പിന്നാലെ പി. സി ജോര്‍ജ് തെറിവിളിക്കുകയും ചെയ്തിരുന്നു.
ഈരാറ്റുപേട്ട മേഖലയില്‍ ഇനി പ്രചാരണം നടത്തില്ലെന്ന് പി. സി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടുത്തെ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.