16 വര്‍ഷത്തിനുശേഷം ഇതാദ്യം; കുംബ്ലെയുടെ പാത പിന്തുടര്‍ന്ന് ഓസീസ് നായകൻ
Cricket
16 വര്‍ഷത്തിനുശേഷം ഇതാദ്യം; കുംബ്ലെയുടെ പാത പിന്തുടര്‍ന്ന് ഓസീസ് നായകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th December 2023, 10:01 am

പാകിസ്ഥാന്‍-ഓസ്ട്രേലിയ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സില്‍ 318 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ മാര്‍ക്കസ് ലബുഷാനെ 63 റണ്‍സും ഉസ്മാന്‍ ഖവാജ 42 റണ്‍സും മിച്ചല്‍ മാര്‍ഷ് 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ആമീര്‍ ജമാല്‍ മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മിര്‍ ഹംസ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 264 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ പത്താം തവണയാണ് കമ്മിന്‍സ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഓസ്‌ട്രേലിയന്‍ നായകനെ തേടിയെത്തി. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ക്യാപ്റ്റൻ നേട്ടത്തിലേക്കാണ് കമ്മിന്‍സ് കാലെടുത്തുവച്ചത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ആയിരുന്നു. 2007ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ ആയിരുന്നു അനില്‍ കുംബ്ലെയുടെ തകര്‍പ്പന്‍ പ്രകടനം.

കമ്മിന്‍സിന് പുറമെ ഓസീസ് ബൗളിങ്ങില്‍ നഥാന്‍ ലിയോണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. പാക് ബാറ്റിങ് നിരയില്‍ അബ്ദുള്ള ഷഫീക്ക് 62 റണ്‍സും നായകന്‍ ഷാന്‍ മസൂദ് 54 റണ്‍സും മുഹമ്മദ് റിസ്വാന്‍ 42 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

അതേസമയം ആദ്യ ടെസ്റ്റില്‍ കങ്കാരുപ്പട 360 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.

Content Highlight: Pat Cummins Create a record new record.