നടന്‍ വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തി അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളെ വിമര്‍ശിച്ച് പാര്‍വതി തിരുവോത്ത്.
ദീപിക പദുകോണ്‍, അലിയ ഭട്ട് , വിജയ് ദേവരകൊണ്ട, വിജയ് സേതുപതി, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിംഗ് , എന്നിവര്‍ക്കൊപ്പം പങ്കെടുത്ത ഫിലിം കംപാനിയന്റെ ടോക് ഷോയിലാണ് പാര്‍വതിയുടെ പരാമര്‍ശം.
അഭിമുഖത്തിനിടയില്‍ മോശം സ്വഭാവ ഘടനയുള്ള കഥാപാത്രങ്ങളെ സിനിമയില്‍ മഹത്വ വല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. സിനിമകള്‍ ജെന്‍ഡറിനെ അവഹേളിക്കാതെ നിങ്ങളുടെ ആസ്‌കതിക്കു വേണ്ടിയുള്ള ഉപഭോഗ വസ്തുവാക്കാതെ തന്നെ ചെയ്യാമെന്നും. സിനിമകളിലെ ഇത്തരം മഹത്വ വല്‍ക്കരണങ്ങള്‍ തന്റെ വ്യക്തി ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും പാര്‍വതി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനിടയില്‍ ജോക്കര്‍ പോലുള്ള സിനിമകളിലെ കഥാപാത്രങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ് എന്ന് നടി അലിയ ഭട്ട് അഭിപ്രായപ്പെട്ടപ്പോഴാണ് പാര്‍വതി അര്‍ജ്ജുന്‍ റെഡ്ഡിയെ പറ്റി പരാര്‍ശിച്ചത്.
‘അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളില്‍ തെറ്റായ കാര്യത്തെ മഹത്വ വല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ ജോക്കര്‍ എന്ന സിനിമയില്‍ അങ്ങനെയല്ല.ജോക്കര്‍ കണ്ട സമയത്ത് ഒരിക്കല്‍ പോലും ജോക്കര്‍ കൊല്ലുന്നത് ശരിയാണെന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല. ‘എനിക്ക് നിങ്ങളെ മനസ്സിലായി പക്ഷെ ഞാന്‍ നിങ്ങളെ അനുകൂലിക്കുന്നില്ല’ എന്ന തോന്നലാണ് കഥാപാത്രത്തോട് എനിക്കുണ്ടായത്. അത് ഒരു ഭയപ്പെടുത്തുന്ന കഥയാണ്. പക്ഷെ സിനിമ കണ്ട് അതവിടെ ഉപേക്ഷിക്കാം. അതില്‍ നിന്നും പ്രചോദിതരാവാതെ.