Advertisement
Malayalam Cinema
പാര്‍വ്വതി സംവിധാനത്തിലേക്ക്?; ഒരുങ്ങുന്നത് രണ്ട് ത്രില്ലറുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 31, 04:55 pm
Sunday, 31st May 2020, 10:25 pm

അഭിനയത്തിന് ഇടവേള നല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കാനൊരുങ്ങുകയാണ് നടി പാര്‍വ്വതിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തെ കുറിച്ച് പാര്‍വ്വതി തന്നെ തുറന്ന് പറയുകയും ചെയ്തു. ഒരു അഭിമുഖത്തിലാണ് പാര്‍വ്വതി ഇക്കാര്യം പറഞ്ഞത്.

‘സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ സമയം വളരെ വ്യത്യസ്തമായ അനുഭവമാണ്.
വല്ലാതെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ എന്റെ സംവിധാന സംരഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്’, പാര്‍വ്വതി പറഞ്ഞു.

സിനിമാ മേഖലയില്‍ തന്നെയുള്ള തന്റെ അടുത്ത സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രൊജക്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു. എന്നാല്‍ ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാര്‍വ്വതി പറഞ്ഞില്ല.

മറ്റ് സിനിമകളില്‍ ഉടനെ അഭിനയിക്കുമോ അതോ ഇടവേളയുണ്ടാകുമോ എന്ന കാര്യത്തില്‍ പാര്‍വ്വതി പ്രതികരിച്ചിട്ടില്ല. ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. രണ്ടും ത്രില്ലറുകളാണെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക