Advertisement
COVID-19
കൊവിഡ് 19 വ്യാപിക്കുന്നതിന്റെ വേഗത വര്‍ധിച്ചുവെന്ന് ലോകാരോഗ്യസംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 24, 04:42 am
Tuesday, 24th March 2020, 10:12 am

ജനീവ: കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകായണെന്ന് ലോകാരോഗ്യസംഘടന. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും വൈറസിനെ വരുതിയിലാക്കാന്‍ പറ്റുമെന്നും ലോകാരോഗ്യസംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അധാനം പറഞ്ഞു.

കര്‍ശനമായ പരിശോധനയും സമ്പര്‍ക്കരേഖകള്‍ ശേഖരിക്കുന്നതും രാജ്യങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത് 67 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഒരു ലക്ഷം വൈറസ് ബാധിതര്‍ ലോകത്താകമാനം ആയതെങ്കില്‍ അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗം പകരാന്‍ 11 ദിവസവും പിന്നീടുള്ള ഒരു ലക്ഷം പേരിലേക്ക് പകരാന്‍ നാല് ദിവസവും മാത്രമാണ് എടുത്തത്.

ലോകത്താകമാനം ആകെ 3,81,653 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 16558 പേര്‍ മരിച്ചപ്പോള്‍ 102429 പേര്‍ക്ക് രോഗം ഭേദമായി.

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. 6078 പേര്‍ മരിച്ചപ്പോള്‍ 63,928 പേര്‍ക്ക് ഇറ്റലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

WATCH THIS VIDEO: