Cricket
മുഹമ്മദ് ഹഫീസ് ടെസ്റ്റില്‍ നിന്നും വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2018 Dec 05, 03:41 am
Wednesday, 5th December 2018, 9:11 am

ഇസ്‌ലാമാബാദ്: പാകിസ്താന്‍ ഓപണിങ് ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹഫീസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ അബൂദാബിയില്‍ ന്യൂസിലാന്‍ഡിനെതിരായ നടക്കുന്ന പരമ്പരയ്ക്ക് ശേഷമായിരിക്കും വിരമിക്കല്‍.

38 കാരനായ ഹഫീസിന് ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ 7 ഇന്നിങ്‌സുകളിലായി 66 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ. 2003ല്‍ കറാച്ചിയില്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഹഫീസിന്റെ 55ാമത്തെ ടെസ്റ്റ് മത്സരമാണ് അബൂദാബിയിലേത്.

വിരമിക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ഹഫീസ് പറഞ്ഞു.

കഴിഞ്ഞ മാസം ദുബൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഹഫീസ് സെഞ്ച്വറി നേടിയിരുന്നു. ഇതിന് ശേഷം കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറ്റാത്തതില്‍ നിരാശയുണ്ടെന്നും ഹഫീസ് പറഞ്ഞു.

ടെസ്റ്റ് മത്സരങ്ങളില്‍ പാകിസ്താന് വേണ്ടി നേടിയ നേട്ടങ്ങളില്‍ സന്തുഷ്ടനാണെന്നും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഹഫീസ് പറഞ്ഞു.