World News
ക്യാംപസിനകത്ത് കെട്ടിപ്പിടിച്ചതിനും പ്രൊപ്പോസ് ചെയ്തതിനും വിദ്യാര്‍ത്ഥികളെ പുറത്താക്കി പാകിസ്താന്‍ യൂണിവേഴ്‌സിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 13, 02:10 pm
Saturday, 13th March 2021, 7:40 pm

ലാഹോര്‍: ക്യാംപസിനകത്ത് കെട്ടിപ്പിടിച്ചതിനും പ്രൊപ്പോസ് ചെയ്തതിനും രണ്ട് വിദ്യാര്‍ത്ഥികളെ പാകിസ്താനിലെ പ്രമുഖ യൂണിവേഴ്‌സിറ്റി പുറത്താക്കി.

സര്‍വ്വകലാശാല ക്യാംപസില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റെയും പ്രൊപ്പോസ് ചെയ്യുന്നതിന്റെയും വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.

വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ യൂണിവേഴ്‌സിറ്റി കമ്മിറ്റി തീരുമാനിക്കുകയും സര്‍വകലാശാലയിലെ ഏതെങ്കിലും കാമ്പസുകളില്‍ ഇവര്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.

രണ്ട് വിദ്യാര്‍ത്ഥികളും കടുത്ത ദുഷ്‌പെരുമാറ്റം നടത്തിയെന്നും സര്‍വകലാശാല നിയമങ്ങള്‍ ലംഘിച്ചെന്നുമാണ് ലാഹോര്‍ സര്‍വകലാശാല അവകാശപ്പെടുന്നത്.

സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി വിദ്യാര്‍ത്ഥിക്കളെ സര്‍വ്വകലാശാല വിളിപ്പിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ ഹാജരായില്ല. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ഡിബാര്‍ ചെയ്തതെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pakistani university expels students for ‘hugging’ and ‘proposing’ on campus