ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് നടക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 15 മുതല്‍ 19വരെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ആദ്യ മത്സരത്തിന് വേദിയായ അതേ മുള്‍ട്ടാന്‍ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 47 റണ്‍സിനും തോല്‍വി വഴങ്ങിയാണ് പാകിസ്ഥാന്‍ തലകുനിച്ചുനിന്നത്.
എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ് പി.സി.ബി പുറത്ത് വിട്ടപ്പോള്‍ മോശം പ്രകടനം കാരണം മുന്‍നിര താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, സര്‍ഫറാസ് അഹമ്മദ് എന്നിവരെയും സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയിരുന്നു. ഇപ്പോള്‍ പാക് സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ബാബറിനെ പുറത്താക്കിയതിന് കാരണം തുറന്ന് പറയുകയാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് അസ്ഹര്‍ മഹമൂദ്.
‘ബാബര്‍ കളിക്കാന്‍ തയ്യാറായിരുന്നു, പക്ഷേ അദ്ദേഹത്തിന് വിശ്രമം നല്‍കാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് സെലക്ഷന്‍ കമ്മിറ്റി കരുതി,’ മുള്‍ട്ടാനില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് അസിസ്റ്റന്റ് കോച്ച് അസ്ഹര്‍ മഹമൂദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സാജിദ് ഖാന്‍, നൊമാന്‍ അലി, സാഹിദ് മഹ്‌മൂദ് എന്നിവരെയാണ് ടീമില്‍ തിരിച്ചുവിളിച്ചുകൊണ്ട് വന്നത്. മത്സരത്തില്‍ സ്പിന്‍ ആക്രമണത്തിനാണ് പാകിസ്ഥാന്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ആമിര്‍ ജമാല്‍ ആണ് ടീമിലെ ഏക ഫാസ്റ്റ് ബൗളര്‍. അതേസമയം ഇംഗ്ലണ്ട് പാകിസ്ഥാനെതിരെയുള്ള പ്ലെയിങ് പ്രഖ്യാപിച്ചിരുന്നു. പരിക്കിന്റെ പിടിയില്‍ നിന്ന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റേക്‌സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയത് വലിയ തരിച്ചടിയായേക്കും.